സ്വര്‍ണക്കടത്തും അനധികൃത പണമിടപാടുകളും പ്രവാസിയുവാക്കളുടെ ജീവന്‍ അപ ഹരിക്കുന്നത് തുടര്‍ക്കഥയാകുന്നു. പ്രവാസികളായ യുവാക്കള്‍ സ്വര്‍ണക്കടത്ത് മാഫിയ സംഘങ്ങളുടെ വലയില്‍ അകപ്പെടുന്നതും അവരുടെ കരിയര്‍ ഏജന്റുമാരായി മാറി സ്വര്‍ണക്കടത്തിന് കൂട്ടുനില്‍ക്കുന്നതും പിന്നീട് ഇവരെ കെണികളില്‍ പെടുത്തി ഇല്ലാതാക്കുന്നതുമായ സംഭവങ്ങള്‍ നിരവധി റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു- മനോഹര വര്‍മയുടെ റിപ്പോര്‍ട്ട്
കോഴിക്കോട് : സ്വര്‍ണക്കടത്തും അനധികൃത പണമിടപാടുകളും പ്രവാസിയുവാക്കളുടെ ജീവന്‍ അ പഹരിക്കുന്നത് തുടര്‍ക്കഥയാകുന്നു.പ്രവാസികളായ യുവാക്കള്‍ സ്വര്‍ണക്കടത്ത് മാഫിയ സംഘ ങ്ങ ളുടെ വലയില്‍ അകപ്പെടുന്നതും അവരുടെ കരിയര്‍ ഏജന്റുമാരായി മാറി സ്വര്‍ണക്കടത്തിന് കൂട്ടു നില്‍ക്കുന്നതും പിന്നീട് ഇവരെ കെണികളില്‍ പെടുത്തി ഇല്ലാതാക്കുന്നതുമായ സംഭവങ്ങള്‍ നിരവ ധി റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു.
ഇതില്‍ ഏറ്റവും ഒടുവിലത്തേതാണ് പെരുവണ്ണാമൂഴിയില്‍ പുഴയില്‍ മൃതദേഹം കണ്ടെടുത്ത സംഭ വം. മെയ് പതിമൂന്നിന് ദുബായിയില്‍ നിന്ന് നാട്ടിലെത്തിയ ഇര്‍ഷാദിനെ പത്തു ദിവസം കഴിഞ്ഞ പ്പോള്‍ കൂട്ടുകാരെന്ന് പരിചയപ്പെടുത്തിയവര്‍ വയനാട്ടിലെ വൈത്തിരിയിലേക്ക് കൂട്ടിക്കൊണ്ടു പോ യി. എന്നാല്‍, ജൂലൈ എട്ടിന് ഇര്‍ഷാദിനെ തട്ടി ക്കൊണ്ടുപോയതായി മാതാപിതാക്കള്‍ക്ക് വിവരം ലഭിക്കുകയായിരുന്നു.
മകനെ വിട്ടുകിട്ടണമെങ്കില്‍ ദുബായിയില്‍ നിന്നും എത്തിച്ച അറുപതു ലക്ഷം രൂപയുടെ സ്വര്‍ണം ഉടനെ മടക്കിക്കൊടുക്കണമെന്നും അല്ലെങ്കില്‍ പണം നല്‍കണമെന്നും ഇവര്‍ ഭീഷണിപ്പെടുത്തി. പണം നല്‍കിയില്ലെങ്കില്‍ ഇര്‍ഷാദിനെ കൊലപ്പെടുത്തുമെന്ന് സംഘം വീട്ടുകാരെ അറിയിക്കുക യായിരുന്നു. ഷെമീര്‍ എന്നയാള്‍ക്ക് സ്വര്‍ണം കൈ മാറിയെന്ന് ഇര്‍ഷാദ് വീട്ടുകാരോട് പറഞ്ഞിരുന്നു.
വീട്ടുകാര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കല്‍പ്പറ്റ സ്വദേശി ജിനാഫ്, വൈത്തിരി സ്വ ദേശി ഷഹീല്‍, പൊഴുതന സ്വദേശി സജീര്‍,പിണറായി സ്വദേശി മര്‍സീദ് എന്നിവരെ പൊലീസ് പിടി കൂടി. കേസിലെ മുഖ്യപ്രതി മുഹമദ് സാലിഹിനെ പിടികൂടാനായിട്ടില്ല. ഇയാള്‍ ദുബായിലേക്ക് കടന്ന തായാണ് സംശയം. മേപ്പയ്യൂര്‍ സ്വദേശിയും അബുദാബിയില്‍ സെക്യുരിറ്റി ഉദ്യോഗസ്ഥനുമായിരുന്ന ദീപക് എന്ന യുവാവിനെ കാണാതായ സംഭവത്തിനു പിന്നിലും പണമിടപാടാണെന്ന് പൊലീസ് സംശയിക്കുന്നു.
കഴിഞ്ഞ ജൂണ്‍ ഏഴിനാണ് മേപ്പയ്യൂര്‍ സ്വദേശി ദീപക്കിനെ(36)കാണാതാകുന്നത്. ജൂലൈ പതിനേഴി ന് കൊയിലാണ്ടിക്കടുത്ത് ഒരു മൃതദേഹം കണ്ടെടുത്തപ്പോള്‍ കാണാതായ ദീപക്കുമായി സാദൃശ്യമു ണ്ടെന്ന് തിരിച്ചറിഞ്ഞ് ബന്ധുക്കള്‍ എത്തി മൃതദേഹം ദീപക്കിന്റേതാണെന്ന് ഉറപ്പിക്കുകയായിരുന്നു. എന്നാല്‍, ഡിഎന്‍എ പരിശോധനയില്‍ ഇത് സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കാണാതായ ഇര്‍ഷാദിന്റെതാണെന്ന് തിരിച്ചറിയുകയായിരുന്നു.
ഇതോടെ ദീപകിന്റെ തിരോധാനത്തിന്റെ പിന്നിലെ ദുരൂഹത വര്‍ദ്ധിക്കുകയും ചെയ്തു. അതേ സമ യം, ജൂലൈ 19ന് ദീപകിന്റെതാണെന്ന് ഉറപ്പിച്ച ബന്ധുക്കള്‍ മൃതദേഹം സംസ്‌കരിച്ചിരുന്നു. പിന്നീട് ഡിഎന്‍എ ഫലം വന്നപ്പോഴാണ് സംസ്‌കരിച്ചത് ഇര്‍ഷാദിന്റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്. കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ട ദീപക് 2021 മാര്‍ച്ചിലാണ് അബുദാബിയില്‍ നിന്നും നാട്ടില്‍ മടങ്ങിയെത്തിയത്.
കഴിഞ്ഞ ജൂണ്‍ ഏഴിന് വീസയുടെ ആവശ്യത്തിന് എറണാകുളത്ത് പോകുന്നുവെന്ന് പറഞ്ഞ് പുറപ്പെട്ട ദീപക് പിന്നീട് മടങ്ങിവന്നില്ല. പത്തുലക്ഷം രൂപ പലരായും തരാനുണ്ടെന്നും ഇതുപ യോ ഗിച്ച് ബിസിനസ് ചെയ്യുമെന്നും ദീപക് വീട്ടില്‍ പറഞ്ഞിരുന്നു.
സ്വര്‍ണക്കടത്ത് പണമിടപാടു സംഘങ്ങളുടെ പിടിയില്‍ അകപെട്ട നിരവധി യുവാക്കാളാണ് ഇത്തര ത്തില്‍ എളുപ്പ വഴിയില്‍ പണം സമ്പാദിക്കാനുള്ള മാര്‍ഗം തേടി അപകടത്തില്‍ പെടുന്നത്. പലരു ടേയും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഇത്തരക്കാര്‍ മുതലെടുക്കുകയും തുടര്‍ന്ന് ഇവരെ അപകട ത്തിലാക്കുകയുമാണ് ചെയ്യുന്നത്.