Web Desk
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം അഞ്ച് ലക്ഷം കടന്നു. പ്രതിദിന രോഗബാധിതരുടെ എണ്ണം 18,000 കവിഞ്ഞു. രാജ്യത്ത് ആകെ കോവിഡ് ബാധിതര്‍ 5,08,953 ആയി. ഇന്നലെ മാത്രം 18,552 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്തെ കോവിഡ് മരണം 15,685 ആയി. ഇന്നലെ മാത്രം മരിച്ചത് 384 പേരാണ്.രോഗമുക്തി നിരക്ക് 58.13 ശതമാനമായി.
അതേസമയം, ലോകത്തെ കോവിഡ് രോഗ ബാധിതരുടെ എണ്ണം ഒരു കോടിയിലേക്ക് അടുക്കുന്നു. നിലവില്‍ ലോകത്ത്9,909,965 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചു ലക്ഷത്തിലേക്ക് അടുക്കുന്നുവെന്നതും ആശങ്ക ഉളവാക്കുന്നതാണ്.
ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇതുവരെ 496,991 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 5,360,766 ര്‍ ഇതുവരെ കോവിഡില്‍ നിന്ന് രോഗമുക്തി നേടി.
കോവിഡ് രൂക്ഷമായി ബാധിച്ച രാജ്യങ്ങളിലെ രോഗ ബാധിതരുടെ എണ്ണം ഇനി പറയും വിധമാണ്: അമേരിക്ക- 25,52,956, ബ്രസീല്‍- 12,80,054, റഷ്യ- 6,20,794, ഇന്ത്യ- 5,09,446, ബ്രിട്ടന്- 3,09,360, സ്പെയിന്- 2,94,985. മേല്‍പറഞ്ഞ രാജ്യങ്ങളില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ കണക്കുകള്‍: അമേരിക്ക- 1,27,640, ബ്രസീല്‍- 56,109, റഷ്യ- 8,781, ഇന്ത്യ- 15,689, ബ്രിട്ടന്- 43,414, സ്പെയിന്- 28,338.