ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സ് നേടി
ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. ടോ സ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സ് നേടി. ഓപ്പ ണി ങ് ബാറ്റ്‌സ്മാന്‍ ഇഷാന്‍ കിഷന്റെ അര്‍ദ്ധസെഞ്ചുറിയും മുന്‍നിര ബാറ്റ്‌സ്മാന്മാരുടെ മി കച്ച പ്രകടനവുമാണ് ഇന്ത്യക്ക് വമ്പന്‍ സ്‌കോര്‍ സമ്മാനിച്ചത്. ട്വന്റി 20യി ല്‍ ദക്ഷിണാഫ്രിക്കക്കെതിരായ ഇന്ത്യയു ടെ ഏറ്റവും ഉയര്‍ന്ന് സ്‌കോറാ ണിത്.
ഇഷാന്‍ കിഷന്‍ 48 പന്തില്‍ 76 റണ്‍സ് നേടി. 27 പന്തില്‍ 36 റണ്‍സ് നേടി യ ശ്രേയസ് അയ്യരും അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് 12 പന്തില്‍ 31 റണ്‍സ് നേടി പുറത്താ കാതെ നിന്ന ഹര്‍ദ്ദിക് പാണ്ഡ്യയും ഇന്ത്യന്‍ സ് കോര്‍ ഉയര്‍ത്താന്‍ സഹായിച്ചു. ക്യാപ്ടന്‍ ഋഷഭ് പന്ത് 29 റണ്‍സും റിതു രാജ് ഗെയ്ക്വാദ് 23 റണ്‍സും നേടി. ദിനേശ് കാര്‍ത്തിക് 1 റണ്ണുമായി പുറ ത്താകാതെ നിന്നു.
കോവിഡ് പോസിറ്റീവ് ആയ ഏയ്ഡന്‍ മാര്‍ക്രാമിന് പകരം ട്രിസ്റ്റാന്‍ സ്റ്റബ്‌സിനെ ഉള്‍പ്പെടുത്തി യാണ് ദക്ഷിണാഫ്രിക്ക ഇറങ്ങിയത്. ഡല്‍ ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേ ഡിയത്തിലാണ് മത്സരം.











