പുത്തൂര്‍ സ്വദേശി ജോബി(47) ആണ് പകര്‍ച്ചവ്യാധിയായ വെസ്റ്റ്നൈല്‍ പനി ബാധിച്ച് തൃശൂരില്‍ മരിച്ച ത്. സംസ്ഥാനത്ത് ഈ വര്‍ഷത്തെ ആദ്യത്തെ വെസ്റ്റ് നൈല്‍ പനി മരണമാണിത്
തൃശൂര്‍ : പകര്‍ച്ചവ്യാധിയായ വെസ്റ്റ്നൈല്‍ പനി ബാധിച്ച് തൃശൂരില്‍ ഒരാള്‍ മരിച്ചു. പുത്തൂര്‍ സ്വ ദേശി ജോബി(47) ആണ് മരിച്ചത്. രണ്ടു ദിവസം മുന്‍പാണ് ജോബിയെ തൃശൂര്‍ മെഡിക്കല്‍ കോ ളജില്‍ പ്രവേശിപ്പിച്ചത്. സംസ്ഥാനത്ത് ഈ വര്‍ഷത്തെ ആദ്യത്തെ വെസ്റ്റ് നൈല്‍ പനി മരണമാ ണിത്.
പനി,തലവേദന, ഛര്‍ദ്ദി,വയറുവേദന,വയറിളക്കം തുടങ്ങിയ ലക്ഷണമാണ് വെസ്റ്റനൈല്‍ രോഗത്തി ന്റെ പ്രധാന ലക്ഷണങ്ങള്‍. കൊതുകിന്റെ കടിയേറ്റ് രണ്ടാഴ്ച കഴിയുമ്പോഴായിരിക്കും ലക്ഷണം പ്രക ടിപ്പിക്കുക. എന്നാല്‍ കൊതുകിന്റെ കടിയേറ്റ 80 ശതമാനം പേര്‍ക്കും ലക്ഷണങ്ങള്‍ പ്രകടമാവാതിരി ക്കാനും സാധ്യതയുണ്ട്.
തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന ഈ രോഗം പക്ഷാഘാതം, അപസ്മാരം, ഓര്‍മ്മക്കുറവ് എ ന്നിവ യ്ക്കും വഴിവെക്കാം. രോഗം ഗുരുതരമായാല്‍ മരണം വരെ സംഭവിക്കാമെന്നാണ് വിദഗ്ധര്‍ മുന്ന റിയിപ്പ് നല്‍കുന്നത്.രോഗത്തിന് കൃത്യമായ മരുന്നോ വാക്സിനോ ഇതുവരെ കണ്ടെത്തിയിട്ടില്ല.
പാണഞ്ചേരി പഞ്ചായത്തിലാണ് രോഗം കണ്ടെത്തിയത്. അടിയന്തര സാഹചര്യം പരിഗണിച്ച് മാരാ യ്ക്കല്‍ വാര്‍ഡില്‍ ഇന്ന് ഡ്രൈ ഡേ ആചരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.