Web Desk
അന്താരാഷ്ട്ര യോഗാദിനമായ ഞായറാഴ്ച ആരോഗ്യസുരക്ഷാമാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ട് താല്‍പ്പര്യമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്ക് യോഗ ചെയ്യാവുന്നതാണെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശിച്ചു.
യോഗാദിനാചരണത്തിന് ജീവനക്കാരെ പ്രേരിപ്പിക്കണമെന്ന് യൂണിറ്റ് മേധാവികളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. യോഗയുമായി ബന്ധപ്പെട്ട വീഡിയോകളുടെ ലിങ്കും ഉദ്യോഗസ്ഥര്‍ക്ക് ലഭ്യമാക്കി.