ഭക്ഷണസാധനങ്ങളും പച്ചക്കറികളും ഹോട്ടലിലെ ശുചിമുറിയില്‍ സൂക്ഷിച്ചിരിക്കുന്നത് ചോദ്യം ചെയ്ത ഡോക്ടര്‍ക്ക് മര്‍ദ്ദനം. കണ്ണൂര്‍ പിലാത്തറ കെ സി റസ്റ്റോറന്റില്‍ വെച്ചാണ് കാസര്‍കോട് ബന്തടുക്ക പിഎച്ച്സിയിലെ ഡോ. സുബ്ബറായിക്ക് മര്‍ദ്ദനമേറ്റത്.
കാസര്‍കോട്: ഭക്ഷണസാധനങ്ങളും പച്ചക്കറികളും ഹോട്ടലിലെ ശുചിമുറിയില്‍ സൂക്ഷിച്ചിരിക്കുന്നത് ചോദ്യം ചെയ്ത ഡോക്ടര്‍ക്ക് മര്‍ദ്ദനം. കണ്ണൂര്‍ പിലാത്തറ കെ സി റസ്റ്റോറന്റില്‍ വെച്ചാണ് കാസര്‍കോട് ബ ന്തടുക്ക പിഎച്ച്സിയിലെ ഡോ. സുബ്ബറായിക്ക് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ സെക്യൂരിറ്റി ജീവനക്കാരനും ഹോട്ടല്‍ ഉടമയുമുള്‍പ്പെടെ മൂന്നുപേരെ പരിയാരം പൊലീസ് അറസ്റ്റ് ചെയ്തു. ജാമ്യമില്ലാ വകുപ്പ് പ്രകാര മാണ് പൊലീസ് കേസെടുത്തത്.
ഭക്ഷണസാധനങ്ങളും പച്ചക്കറികളും ഹോട്ടലിലെ ശുചിമുറിയില്‍ സൂക്ഷി ച്ചി രിക്കുന്നത് ശ്രദ്ധയില്‍പെട്ട തി നെ തുടര്‍ന്ന് ചിത്രങ്ങള്‍ പകര്‍ത്തിയതാണ് ഡോക്ടര്‍ക്ക് നേരെ അക്രമണത്തിന് കാരണം. ഞായറാഴ്ച രാവിലെ പത്തോടെ പിലാത്തറ കെഎസ്ടിപി റോഡിലുള്ള കെ സി റെസ്റ്റോറന്റിലാണ് സംഭവം.
ഡോക്ടറും സംഘവും വിനോദയാത്രയ്ക്കായി കണ്ണൂരിലെത്തിയത്. ഹോട്ടലിലെ ത്തിയ ഡോക്ടര്‍ ശുചിമുറി യില്‍ ഭക്ഷണസാധനങ്ങള്‍ കൂട്ടിയിട്ടിരിക്കു ന്നത് കണ്ടു. ഇത് മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചു. ഇതി നിടെ ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരനെ ത്തി മൊബൈല്‍ പിടിച്ചു വാങ്ങി. ഹോട്ടല്‍ ജീവനക്കാര്‍ ഡോക്ടറെ മര്‍ദ്ദിക്കുകയും ചെയ്തു. ഫോണ്‍ ഡോ ക്ടര്‍ക്ക് തിരികെ നല്‍കിയിട്ടില്ല. മര്‍ദ്ദനമേറ്റ ഡോക്ടറും സം ഘവും പരിയാരം പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.
ഡോക്ടറെ മര്‍ദ്ദിച്ചതിന് ഹോട്ടലുടമ ചുമടുതാങ്ങി കെ സി ഹൗസിലെ മുഹമ്മദ് മൊയ്തീന്‍ (28), സഹോദരി സമീന (29) ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ടി ദാസന്‍ (70) എന്നിവരെയാണ് അറസ്റ്റ് ചെയ്തത് . ഭ ക്ഷ്യവിഷബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനവ്യാപകമായി പരിശോധന നടക്കുന്ന വേളയിലാണ്, ശുചിമുറിയോടുചേര്‍ന്ന് ഭക്ഷണസാമഗ്രികള്‍ സൂക്ഷിച്ചത് ചോദ്യം ചെയ്ത ഡോക്ടറെ കയ്യേറ്റം ചെയ്ത സം ഭവമുണ്ടായത്.