Web Desk
ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രതിഷേധത്തെ തുടർന്ന് സൗന്ദര്യ വര്‍ധക ക്രിം എന്നവകാശപ്പെടുന്ന ഫെയര്‍ ആന്‍റ് ലവ് ലി പുനര്‍നാമകരണം ചെയ്യാനൊരുങ്ങി നിര്‍മ്മാതാക്കാള്‍. ‘ഫെയര്‍ ആന്‍ഡ് ലവ്‌ലി’യില്‍ നിന്ന് ഫെയര്‍ എന്ന് നീക്കം ചെയ്യുമെന്ന് ഹിന്ദുസ്ഥാൻ യൂണിലിവർ ലിമിറ്റഡ് അറിയിച്ചു. കൂടാതെ തങ്ങളുടെ ഉത്പന്നങ്ങളുടെ പായ്ക്കിങ്ങുകളിസല്‍ നിന്ന് ‘ഫെയര്‍നസ്’, ‘വെെറ്റനിംഗ്’ & ‘ലെെറ്റനിംഗ് എന്നീ വാക്കുകളും നീക്കം ചെയ്യുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
ഇരുണ്ട മുഖമുളളവര്‍ക്ക് ആകര്‍ഷണീയമായ മുഖകാന്തി എന്ന പേരിലാണ് യൂണിലിവര്‍ ഫെയര്‍ ആന്‍റ് ലവ്‌ലി മാര്‍ക്കറ്റില്‍ വില്‍ക്കുന്നത്. ക്രീം വിറ്റഴിക്കുന്നതിനുളള പ്രചാരണത്തിലൂടെ കമ്പനി വര്‍ണ്ണ വിവേചനം നടത്തുന്നുവെന്ന തരത്തില്‍ നേരത്തെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. നിറത്തിന്‍റെ പേരില്‍ കമ്പനി വിവേചനം കാണിക്കുന്ന തരത്തില്‍ വ്യാപകമായ ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ ബ്ലാക്ക് ലെെവ്സ് മാറ്റര്‍ പ്രതിഷേധവും ശക്തമായതിന് പിന്നാലെയാണ് ഫെയര്‍ എന്ന വാക്ക് എടുത്തു കളയാന്‍ കമ്പനി തീരുമാനിച്ചത്. പരിഷ്കരിച്ച പേരിന്‍റെ അനുമതിക്കായി കാത്തിരിക്കുകയാണെന്നും ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പുതിയ പേര് നിലവില്‍ വരുമെന്നും കമ്പനി അറിയിച്ചു.