കൊറോണ വൈറസിന്‍റെ പിടിയില്‍ ലോകം: ആറുമാസം പിന്നിടുമ്പോള്‍ അഞ്ച് ലക്ഷം മരണം, ഒരു കോടി രോഗികള്‍

covid-19 world

Web Desk

ചൈനയിലെ വുഹാനില്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്ത് പിന്നീട് ലോകത്തെ തന്നെ പ്രതിസന്ധിയിലാക്കിയ കോവിഡ് എന്ന മഹാമാരി ഭീഷണിയായി തന്നെ തുടരുമ്പോള്‍ ആഗോളതലത്തില്‍ രോഗികളുടെ എണ്ണം ഒരു കോടി പിന്നിട്ടു. ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്ത് ആറുമാസം പിന്നിടുമ്പോഴാണ് രോഗികളുടെ എണ്ണം ഒരു കോടി പിന്നിടുന്നത്. മരണ സംഖ്യ ഇതിനോടകം അഞ്ച് ലക്ഷവും പിന്നിട്ടുകഴിഞ്ഞു.

2020 ജനുവരി 9 നാണ് ചൈനയിലെ സെന്‍റെര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍റ് പ്രിവെന്‍ഷന്‍ പുതിയ ഒരിനം കൊറോണാവൈറസ് ബാധയാണ് രോഗം പൊട്ടിപ്പുറപ്പെടാന്‍ കാരണമെന്ന് വിശദീകരിച്ചത്. ചൈനയിലെ വുഹാന്‍ മത്സ്യ-മാംസ ചന്തയില്‍ നിന്നും തുടങ്ങിയെന്ന് കരുതുന്ന രോഗം ഇപ്പോള്‍ ലോകംമുഴുവന്‍ പരിഭ്രാന്തിയിലാഴ്ത്തി പടരുന്നത് തുടരുകയാണ്. നിലവില്‍ 185 രാജ്യങ്ങളില്‍ രോഗം വ്യാപിച്ചകഴിഞ്ഞു.

Also read:  സൗദിയില്‍ കോവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്നു തന്നെ, പുതിയ കേസുകള്‍ 4,738, രണ്ട് മരണം

അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ മരണവും രോഗബാധിതരും ഉണ്ടായിട്ടുള്ളത്. 25 ലക്ഷത്തിലധികം പേര്‍ക്ക് അമേരിക്കയില്‍ രോഗം ബാധിച്ചപ്പോള്‍ 1.28 ലക്ഷം പേര്‍ ഇതിനോടകം മരിച്ചു. ബ്രസീലാണ് മരണത്തിലും രോഗബാധയിലും രണ്ടാം സ്ഥാനത്ത്. 13.15 ലക്ഷം പേര്‍ക്ക് ബ്രസീലില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 57,103 പേര്‍ മരിച്ചു.

രോഗികളുടെ എണ്ണത്തില്‍ മൂന്നാമത് റഷ്യയും തൊട്ടുപിന്നില്‍ ഇന്ത്യയുമുണ്ട്. ഒമ്പതിനായിരത്തോളം പേരാണ് റഷ്യയില്‍ രോഗം പിടിപെട്ട് മരിച്ചത്‌. നാലാം സ്ഥാനത്തുള്ള ഇന്ത്യയില്‍ കോവിഡ് മരണങ്ങള്‍ ഇതിനോടകം 15,685 കടന്നു. അഞ്ച് ലക്ഷം കടന്ന് രാജ്യത്തെ രോഗ ബാധിതരുടെ എണ്ണവും മുന്നോട്ട് പോവുകയാണ്. ദിനം പ്രതിയുള്ള രോഗികളുടെ വര്‍ധനവില്‍ ഇന്ത്യാണ് മൂന്നാം സ്ഥാനത്ത്. റഷ്യയില്‍ 6.27 ലക്ഷം പേരെ വൈറസ് ബാധിടച്ചപ്പോള്‍ ഇതുവരെ ഇന്ത്യയില്‍ 5.2 ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

Also read:  ആരോഗ്യമേഖലയില്‍ ആദ്യഘട്ടം 3000 പേര്‍ക്ക് തൊഴില്‍ ; കേരള സര്‍ക്കാറും യുകെയും തമ്മില്‍ ധാരണാപത്രം ഒപ്പിട്ടു

ഇന്ത്യയില്‍ മഹാരാഷ്ട്ര, ഡല്‍ഹി, തമിഴ്നാട്, ഗുജറാത്ത് തുങ്ങിയ സംസ്ഥാനങ്ങളാണ് രോഗബാധയില്‍ മുന്നിലുള്ളത്. രോഗബാധിതരുടെ എണ്ണത്തില്‍ ചെന്നൈ നഗരം രോഗം ആദ്യം റിപ്പോര്‍ട്ട് ചെയ്ത വുഹാനെ കഴിഞ്ഞ ദിവസം മറികടന്നു. നേരത്തെ മഹാരാഷ്ട്ര മാത്രം രോഗ ബാധിതരുടെ എണ്ണത്തില്‍ ചൈനയെ മറികടന്നിരുന്നു.

Also read:  മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഉപവാസ സമരവുമായി ബിജെപി

കേരളത്തില്‍ 195 പേര്‍ക്കാണ് കഴിഞ്ഞ ഒരു ദിവസം മാത്രം രോഗം സ്ഥിരീകരിച്ചത്. വിവിധ ജില്ലകളിലായി 1,67,978 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,65,515 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്‍റൈനിലും 2463 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 281 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംസ്ഥാനത്ത് ആകെ രോഗ ബാധിതരുടെ എണ്ണം നാലായിരം പിന്നിട്ടപ്പോള്‍ 22 പേരാണ് ഇതുവരെ മരിച്ചത്.

Related ARTICLES

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

POPULAR ARTICLES