പമ്പ മണല്‍വാരലിലെ വിജിലന്‍സ് അന്വേഷണം ഹൈക്കോടതി റദ്ദാക്കി. തിരുവനന്തപുരം വിജിലന്‍സ് കോടതി വിധിയാണ് ഹൈക്കോടതി റദ്ദാക്കിയത്. സര്‍ക്കാര്‍ നല്‍കിയ പുനഃപരി ശോധനാഹര്‍ജിയിലാണ് ജസ്റ്റിസ് സുനില്‍ തോമസിന്റെ ഉത്തരവ്
കൊച്ചി: പമ്പ മണല്‍വാരലിലെ വിജിലന്‍സ് അന്വേഷണം ഹൈക്കോടതി റദ്ദാക്കി. തിരുവനന്തപുരം വി ജിലന്‍സ് കോടതി വിധിയാണ് ഹൈക്കോടതി റദ്ദാക്കിയത്. സര്‍ക്കാര്‍ നല്‍കിയ പുനഃപരിശോധനാ ഹ ര്‍ജിയിലാണ് ജസ്റ്റിസ് സുനില്‍ തോമസിന്റെ ഉത്തരവ്.
പമ്പ മണല്‍ വാരലില്‍ വലിയ അഴിമതി നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവ് രമേശ് ചെ ന്നിത്തലയാണ് കോടതിയെ സമീപിച്ചത്. ചെന്നിത്തലയുടെ പരാ തിയില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
മണല്‍ വാരല്‍ വിഷയത്തില്‍ പരാതിയുമായി രമേശ് ചെന്നിത്തല നേരത്തെ സര്‍ക്കാരിനെ സമീപിച്ചിരു ന്നു. എന്നാല്‍ സര്‍ക്കാര്‍ പരാതി തള്ളി. ഇതിനെത്തുടര്‍ന്നാണ് അ ദ്ദേഹം തിരുവനന്തപുരം കോടതിയെ സമീപിച്ചത്. കോടതി വിധിയെ വിജിലന്‍സ് ഡയറക്ടര്‍ ഹൈക്കോടതിയില്‍ ചോദ്യം ചെയ്യുകയായിരുന്നു. സര്‍ക്കാരിന്റെ അനുമതി യി ല്ലാതെ വിജിലന്‍സ് അന്വേഷണത്തിലേക്ക് പോകാന്‍ കഴിയില്ലെന്ന് ഹൈ ക്കോടതി ചൂണ്ടിക്കാട്ടി. പരാതിക്കാരനായ രമേശ് ചെന്നിത്തലയ്ക്ക് സര്‍ക്കാര്‍ അനുമതി നിഷേധിച്ചതിനെതി രെ കോടതിയെ സമീപിക്കാം. എന്തുകൊണ്ട് അത്തരമൊരു നടപടി ഉണ്ടായില്ലെന്നും കോടതി ചോദിച്ചു.
ഹൈക്കോടതി വിധി സാങ്കേതികപരമായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണെന്നും നിയമപരമായി തുടര്‍ നട പടികള്‍ സ്വീകരിക്കാന്‍ നിയമോപദേശം തേടുമെന്നും രമേശ് ചെ ന്നിത്തല പറഞ്ഞു. പമ്പ മണല്‍ വാരലി ല്‍ വലിയ അഴിമതി നടന്നിട്ടുണ്ട്. അത് എല്ലാവര്‍ക്കും അറിയാം. നിയമനടപടികളുമായി മുന്നോട്ട് പോകു മെന്നും ചെന്നിത്തല വ്യക്തമാക്കി.











