ജഹാംഗീര്‍പുരിയില്‍ കുടിയൊഴിപ്പിക്കല്‍ നിര്‍ത്തിവെയ്ക്കാന്‍ സുപ്രീം കോടതി ഉത്തരവായി ട്ടും ബുള്‍ഡോസര്‍കൊണ്ട് കടകളും വീടുകളും പൊളിക്കുന്നത് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് നേരിട്ടെത്തി തടഞ്ഞു.
ന്യൂഡല്‍ഹി: ജഹാംഗീര്‍പുരിയില്‍ കുടിയൊഴിപ്പിക്കല്‍ നിര്‍ത്തിവെയ്ക്കാന്‍ സുപ്രീം കോടതി ഉത്തരവാ യിട്ടും ബുള്‍ഡോസര്‍കൊണ്ട് കടകളും വീടുകളും പൊളിക്കുന്നത് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് നേരിട്ടെത്തി തടഞ്ഞു. സുപ്രീം കോടതിയുടെ ഉത്തരവ് നടപ്പാക്കാനാണ് താന്‍ ഇവിടെ വന്നതെന്ന് ജഹാംഗീര്‍പുരിയി ലെത്തിയ ബൃന്ദ കാരാട്ട് പറഞ്ഞു.
ജഹാംഗീര്‍പുരിയിലെ പൊളിക്കല്‍ നിര്‍ത്തി വെക്കാന്‍ സുപ്രീം കോടതി നിര്‍ദേശം നല്‍കിയിട്ടും ഉത്തര വിന്റെ പകര്‍പ്പ് കിട്ടിയില്ലെന്ന് കാരണം പറഞ്ഞാണ് ബിജെപി ഭരി ക്കുന്ന കോര്‍പറേഷന്‍ ന്യൂനപക്ഷങ്ങ ളുടെ കെട്ടിടങ്ങള്‍ പൊളിക്കുന്നത് തുടര്‍ന്നത്. തുടര്‍ന്ന് ബൃന്ദ കാരാട്ട് ഉത്തരവിന്റെ പകര്‍പ്പുമായി സ്ഥല ത്ത് എത്തുകയായിരുന്നു.
ജഹാംഗീര്‍പുരിയില്‍ തല്‍സ്ഥിതി തുടരുകയെന്ന ഉത്തരവ് സുപ്രീം കോടതി രാവിലെ 10.45ന് പുറപ്പെടു വിച്ചതാണെന്ന് ബൃന്ദാ കാരാട്ട് ചൂണ്ടിക്കാട്ടി. കോടതി ഉത്തരവിന് ശേഷവും വടക്കന്‍ ഡല്‍ഹി മുനിസിപ്പി ല്‍ കോര്‍പറേഷന്‍ അധികൃതര്‍ വീടുകളും കടകളും തകര്‍ക്കാന്‍ ഉപയോഗിച്ച ജെസിബിയുടെ മുന്നില്‍ കയറി ബൃന്ദാ കാരാട്ട് നിന്നു.
നിയമവിരുദ്ധമായ പൊളിച്ചുമാറ്റലുകളിലൂടെ നിയമത്തേയും ഭരണഘടനയേയുമാണ് ബുള്‍ഡോസ് ചെ യ്യുന്നത്. സുപ്രീം കോടതിയേയും അതിന്റെ ഉത്തരവിനേയുമെങ്കിലും തകര്‍ത്തുകളയാതിരിക്കുക,’ ബൃ ന്ദാ കാരാട്ട് പ്രതികരിച്ചു. സ്ഥലത്തുണ്ടായിരുന്ന പൊലീസ് കമ്മീഷണറുമായി സിപിഎം നേതാവ് ചര്‍ച്ച നടത്തി.