കെഎസ്ഇബിയിലെ സിപിഎം അനുകൂല സംഘടനാ ജീവനക്കാരുടെ സമരത്തില്‍ അനുനയ നീക്കവുമായി സര്‍ക്കാര്‍. സിപിഎം സംഘടനകളും കെഎസ്ഇബി ചെയര്‍ മാനും തമ്മിലുള്ള പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്ച മന്ത്രിതല ചര്‍ച്ച നടത്താന്‍ തീരു മാനമായി.
തിരുവനന്തപുരം : കെഎസ്ഇബിയിലെ സിപിഎം അനുകൂല സംഘടനാ ജീവനക്കാരുടെ സമരത്തില്‍ അനുനയ നീക്കവുമായി സര്‍ക്കാര്‍. സിപിഎം സംഘടനകളും കെഎസ്ഇബി ചെയര്‍മാനും തമ്മിലുള്ള പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്ച മന്ത്രിതല ചര്‍ച്ച നടത്താന്‍ തീരുമാനമായി. വൈദ്യുതി മന്ത്രി കെ കൃ ഷ്ണന്‍കുട്ടി സമരക്കാരുമായി ചര്‍ച്ച നടത്തും. എല്‍ഡിഎഫ് സിപിഎം നേതൃത്വങ്ങളുടെ നിര്‍ദ്ദേശ പ്രകാര മാണ് ചര്‍ച്ച നടത്തുന്നത്.
എന്നാല്‍ ചര്‍ച്ച പരാജയപ്പെട്ടാല്‍ കടുത്ത ഉപരോധവുമായി മുന്നോട്ട് പോകാനാണ് ഓഫീസേഴ്സ് അസോ സിയേഷന്റെ തീരുമാനം.കെഎസ്ഇബി ഡയറക്ടര്‍ ബോര്‍ഡും അസോസിയേഷനുകളും തമ്മില്‍ കഴി ഞ്ഞ ദിവസം നടത്തിയ ചര്‍ച്ച പരാജയമായിരുന്നു. സമരക്കാരുടെ പ്രധാന ആവശ്യമായ നേതാക്കളുടെ സസ്പെഷന്‍ പിന്‍വലിച്ചെങ്കിലും അവരെ സ്ഥലം മാറ്റിയതില്‍ പ്രതിഷേധം ഉയരുന്നുണ്ട്. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ജാസ്മിന്‍ ബാനുവിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതിന് പിന്നാലെ അവരെ സീതത്തോ ട്ടിലേക്ക് സ്ഥലം മാറ്റി.
ഇതിന് പുറമെ അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റ് എം ജി സുരേഷ്‌കുമാറിനെ വൈദ്യുതി ഭവ നില്‍ നിന്നും പെരിന്തല്‍മണ്ണയിലേക്കും സ്ഥലം മാറ്റി. ജനറല്‍ സെക്ര ട്ടറി ഹരികുമാറിന്റെ പ്രമോഷന്‍ തട യുകയും ചെയ്തു. ചെയര്‍മാന്റെ ഏകാധിപത്യമാണ് ഇപ്പോഴുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണമെന്നും സ്ഥ ലംമാറ്റ നടപടികള്‍ പിന്‍വലി ക്കുന്നത് വരെ സമരം തുടരുമെന്നുമാണ് ഓഫീസേഴ്‌സ് അസോസിയേഷ ന്റെ നിലപാട്. സസ്പെന്‍ഷന്‍ പിന്‍വലിക്കാന്‍ നിവേദനം നല്‍കിയ ജീവനക്കാരിയെ ചെയര്‍മാന്‍ പരിഹ സിച്ചുവെന്നും സംഘടന കുറ്റപ്പെടുത്തുന്നു. സസ്പെന്‍ഷന്‍ നടപടിക്കെതിരെ കെഎസ്ഇബി ഓഫീസേ ഴ്സ് അസോസിയേഷന്‍ സമരം പ്രഖ്യാപിച്ചു.











