തുടര്‍ച്ചയായ 33 ദിവസത്തിന്നിടെ കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല,
അബുദാബി : കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 226 ആണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
619 പേര്‍ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 8,93,638 ആയി. രോഗമുക്തി നേടിയവര്‍ 8,73,449. കോവിഡ് മഹാമാരി ആരംഭിച്ച ശേഷം ഇതുവരെ 2,302 പേരാണ് മരിച്ചത്.
എന്നാല്‍, കഴിഞ്ഞ 33 ദിവസമായി കോവിഡ് ബാധിച്ചവരാരും മരിച്ചിട്ടില്ല. രാജ്യത്ത് 2,41,982 ആര്‍ടിപിസിആര്‍ പരിശോധന കൂടി നടത്തി.
കോവിഡ് ബാധയില്‍ കുറവുണ്ടെങ്കിലും ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് മാനദണ്ഡങ്ങള്‍ പാലിച്ചു വേണം പൊതുഇടങ്ങളില്‍ പെരുമാറാന്‍ എന്ന മുന്നറിയിപ്പ് അധികൃതര്‍ നല്‍കുന്നുണ്ട്.
മാസ്‌ക് ധരിക്കുന്നത് ഒഴിവാക്കിയിട്ടുണ്ടെങ്കിലും ആള്‍ക്കൂട്ടമുള്ള ഇടങ്ങളില്‍ മാസ്‌ക് ധരിക്കുന്നതാണ് സുരക്ഷയെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.












