കുറ്റകൃത്യങ്ങള്‍ക്കെതിരെ കടുത്ത നടപടികളുമായി സൗദി ഭരണകൂടം

death penality

സമൂഹത്തില്‍ കുറ്റകൃത്യങ്ങള്‍ പെരുകുന്നത് തടയാന്‍ കടുത്ത ശിക്ഷാ നടപടികളുമായി സൗദി ഭരണകൂടം

ജിദ്ദ  : ഭീകര പ്രവര്‍ത്തനം, കൊലപാതകം, ബലാല്‍സംഗം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ പെരുകുന്നത് തടയാന്‍ സൗദി ഭരണകൂടം കര്‍ശനമായ കടുത്ത നടപടികള്‍ സ്വീകരിക്കുന്നു.

ഇതിന്റെ ഭാഗമായി ഹീനമായ കുറ്റകൃത്യങ്ങള്‍ ചെയ്ത് വിചാരണ കാത്ത് ജയിലില്‍ കഴിഞ്ഞിരുന്നവര്‍ക്ക് പരമാവധി ശിക്ഷയായ വധശിക്ഷ നടപ്പാക്കുകയാണ്.

എണ്‍പതോളം ഭീകരര്‍ക്ക് ഒരുമിച്ച് വധശിക്ഷ നടപ്പാക്കിയതിനു തൊട്ടുപിന്നാലെ ഹീനകൃത്യങ്ങള്‍ ചെയ്തവര്‍ക്കും സമാനമായ ശിക്ഷ വിധിച്ച് നടപ്പാക്കുകയാണ് സൗദി ഭരണകൂടം.

ഗര്‍ഭിണിയായ ഭാര്യയേയും ഗര്‍ഭസ്ഥ ശിശുവിനേയും കൊലപ്പെടുത്തിയ സ്വദേശി യുവാവിനും ഉറങ്ങിക്കിടന്ന മാതാവിനെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊന്ന യുവാവിനും ചൊവ്വാഴ്ച വധശിക്ഷ നടപ്പാക്കി.

അബ്ദുള്ള ബിന്‍ സാബിന്‍ ബിന്‍ മുസിം അല്‍ മുതൈരിയാണ് സിറിയന്‍ സ്വദേശിയായ ഭാര്യ ഖിതാം മുഹമദ് അല്‍ ബുസൈരിയെ കുത്തിക്കൊന്നത്. ഗര്‍ഭിണിയായിരുന്ന ഖിതാമിന്റെ വയറില്‍ കുത്തിയത്. ഗര്‍ഭസ്ഥശിശുവിനും കത്തികൊണ്ടുള്ള ആക്രമണത്തില്‍ മാരകമായി പരിക്കേറ്റു.

പ്രതിയെ അറസ്റ്റു ചെയ്യുകയും വിചാരണ കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. തുടര്‍ന്ന് പ്രതി കുറ്റം സമ്മതിച്ചു. ഇയാളുടെ വധശിക്ഷയാണ് ഉനൈസ ഗവര്‍ണറേറ്റിലെ കോടതി നടപ്പാക്കിയത്.

തബൂക്ക് പ്രവിശ്യയില്‍ ഉറങ്ങിക്കിടന്ന മാതാവിനെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്ന സ്വദേശി യുവാവ് സുല്‍ത്താന്‍ ബിന്‍ അഹമദ് ബിന്‍ സുബെയ്താന്‍ ഉല്‍യാന്‍ ഷാമാന്റെ വധശിക്ഷയും ഇന്ന് നടപ്പാക്കി.

ഗുരുതരമായി പരിക്കേറ്റ മാതാവ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണമടഞ്ഞു. പ്രതിയെ പോലീസ് അറസ്റ്റു ചെയ്യുകയും വിചാരണകോടതിയില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു.

ഹിനമായ കൊലപാതകം നടത്തിയ സ്വദേശി പൗരനായ അബ്ദുള്ള ബിന്‍ ഈദ് ബിന്‍ ബഖീത് അല്‍ ഹുസൈനിയുടെ വധശിക്ഷയും ഇന്ന് നടപ്പാക്കി.

ഹുസൈനി ഭാര്യ നജാഹ് ബിന്ത് ബഖിതാന്‍ബിന്‍ ബഖിത് അല്‍ സെയ്ദിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. പ്രതിയെ ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കുകയും ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു.

ഇയാള്‍ വധശിക്ഷയ്‌ക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ പോയെങ്കിലും സുപ്രീം കോടതിയും വധശിക്ഷ ശരിവെയ്ക്കുകയായിരുന്നു. തുടര്‍ന്ന് മദിനയിലെ കോടതി വധശിക്ഷ നടപ്പാക്കി.

കഴിഞ്ഞ ദിവസം മോഷണം നടത്തുന്നതിനിടെ വീട്ടമ്മയെ കൊലപ്പെടുത്തിയ രണ്ട് ഇന്തോനേഷ്യന്‍ യുവാക്കളുടെ വധശിക്ഷ ജിദ്ദ കോടതി നടപ്പാക്കിയിരുന്നു.

നവാലി ഹസ്സന്‍ എഹ്‌സാന്‍, അക്കോസ് അഹമദ് അന്തൂസി എന്നിവരുടെ വധശിക്ഷയാണ് നടപ്പാക്കിയത്.

ല്‍ അഹ്‌സ ഗവര്‍ണറേറ്റില്‍ പിതാവിനേയും സഹോദരനേയും തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സൗദി യുവാവിന്റെ വധശിക്ഷയും കഴിഞ്ഞ ദിവസം നടപ്പാക്കിയിരുന്നു. 2022 ല്‍ ഇതുവരെ 92 പേരുടെ വധശിക്ഷയാണ് സൗദി അറേബ്യയില്‍ നടപ്പാക്കിയത്.

Related ARTICLES

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. 2024ൽ

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

POPULAR ARTICLES