കോവിഡ് വ്യാപന തോത് കുറഞ്ഞു വരുന്നതായി ആരോഗ്യ വകുപ്പ് അധികൃതരുടെ അവലോകനം, കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് രാജ്യങ്ങള്‍
അബുദാബി : യുഎഇ ഉള്‍പ്പടെ ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ് വ്യാപനം കുറഞ്ഞുവരുന്നതായി ആരോഗ്യ വകുപ്പ് അധികൃതരുടെ വിലയിരുത്തല്‍. ഇതിനെ തുടര്‍ന്ന് വരും ദിവസങ്ങളില്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുമെന്ന് സൂചനയുണ്ട്.
യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1395 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം ഏതാണ്ട് ഇരട്ടിയോളം വരും.
ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന ഒരാള്‍ കൂടി മരിച്ചതോടെ യുഎഇയിലെ ആകേ കോവിഡ് മരണം 2284 ആയി.
അതേസമയം, ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 607 പേര്‍ക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്.
കോവിഡ് രോഗം സ്ഥിരീകരിച്ചവരില്‍ 121 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1128 പേര്‍ രോഗമുക്തി നേടിയതായും ഖത്തര്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കോവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 83 ആയി കുറഞ്ഞു. ഇപ്പോള്‍ 43 പേര്‍ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നുണ്ട്. ഖത്തറില്‍ കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചത് 656 പേര്‍ മാത്രമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
സൗദി അറേബ്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,726 ആണ്. രോഗമുക്തരായവര്‍ 2983. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് കോവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 8971 ആയി. വിവിധ ആശുപത്രികളില്‍ കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുന്നവരുടെ എണ്ണം 1020 ആണ്.
കുവൈത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി കോവിഡ് സ്ഥിരീകരിച്ചവര്‍ 2254 ആണ്. ഒരു മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഐസിയുവില്‍ പ്രവേശിപ്പിച്ചിട്ടുള്ള രോഗികളുടെ എണ്ണം 92.
ഫെബ്രുവരി പതിനാലിനു ശേഷം കോവിഡ് നിയന്ത്രണം മുഖാവരണത്തില്‍ മാത്രമായി ഒതുക്കുകമെന്നാണ് ജിസിസി രാജ്യങ്ങളിലെ അധികൃതര്‍ നല്‍കുന്ന സൂചന.











