പ്രവാസികള്‍ രാജ്യത്തിനു പുറത്തേക്ക് അയച്ചത് കഴിഞ്ഞ ആറു വര്‍ഷത്തിന്നിടയിലെ ഏറ്റവും ഉയര്‍ന്ന തുക
റിയാദ് : സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന പ്രവാസി സമൂഹം 2021 ല്‍ അവരവരുടെ നാടുകളിലേക്ക് അയച്ച തുക കഴിഞ്ഞ ആറു വര്‍ഷത്തിന്നിടയിലെ ഏറ്റവും ഉയര്‍ന്നതെന്ന് റിപ്പോര്‍ട്ട്.
കോവിഡ് പ്രതിസന്ധിക്ക് തുടക്കമിട്ട 2020 ല്‍ 14900 കോടി റിയാലായിരുന്നു പ്രവാസികള്‍ നാട്ടിലേക്ക് അയച്ചത്.
2015 നു ശേഷം ഇതാദ്യമായാണ് ഇത്രയും അധികം തുക പ്രവാസികള്‍ അയയ്ക്കുന്നത്.
കോവിഡ് പ്രതിസന്ധികളില്‍ നിന്ന് സാമ്പത്തിക രംഗം മെല്ലെ കരകയറുന്നതിന്റെ ലക്ഷണമായിട്ടാണ് ഇതിനെ സാമ്പത്തിക വിദഗ്ദ്ധര്‍ കാണുന്നത്.
ലോകമെമ്പാടുമുള്ള പ്രവാസ സമൂഹം കോവിഡ് കാലത്ത് റെമിറ്റന്‍സ് നടത്തിയത് വളരെ കുറവായിരുന്നു. പലരുടേയും ജോലി നഷ്ടപ്പെട്ടതും ശമ്പളം തടഞ്ഞുവെച്ചതും എല്ലാം ഇതിനു കാരണമായിട്ടുണ്ട്.
പലരും തങ്ങളുടെ കുടുംബത്തെ നാട്ടിലേക്ക് അയയ്ക്കുകയും മറുന്നാട്ടില്‍ ബാച്‌ലര്‍ ജീവിതം നയിക്കുകയാണെന്നും ഇക്കാരണത്താല്‍ കുടംബത്തിന്റെ ചെലവിനായി കൂടുതല്‍ പണം അയയ്ക്കുന്നതായും വിലയിരുത്തല്‍ ഉണ്ട്.
അതേസമയം, സൗദി അറേബ്യ പോലുള്ള പെട്രോളിയം കയറ്റുമതി രാജ്യങ്ങളില്‍ ക്രൂഡോയില്‍ വില ഉയര്‍ന്നതിനെ തുടര്‍ന്ന് സാമ്പത്തിക ക്രയവിക്രയങ്ങള്‍ വര്‍ദ്ധിച്ചതായും കമ്പനികളുടെ വരുമാനം ഉയര്‍ത്തിയതായും ഇതും പ്രവാസികളുടെ റെമിറ്റന്‍സ് വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.