നടിയെ ആക്രമിച്ച കേസില്‍ മുഖ്യ സൂത്രധാരന്‍ ദിലീപാണെന്ന് കോടതിയില്‍ പ്രോ സിക്യൂഷന്‍. സാക്ഷികളുടെ കൂട്ടക്കൂറുമാറ്റത്തിനു പിന്നിലും പ്രതി ദിലീപ് ആണെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മുഖ്യ സൂത്രധാരന്‍ ദിലീപാണെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതി യില്‍.സാക്ഷികളുടെ കൂട്ടക്കൂറുമാറ്റത്തിനു പിന്നിലും പ്രതി ദിലീപ് ആണെന്ന് പ്രോസിക്യൂഷന്‍ കോടതി യില്‍ വ്യക്തമാക്കി. കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേ സില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയെ എതിര്‍ത്തുകൊണ്ടുള്ള റിപ്പോര്‍ട്ടിലാണ് പരാമര്‍ശം.
ഇരുപതു സാക്ഷികളുടെ കൂറുമാറ്റത്തിനു പിന്നില്‍ ദിലീപ് ആണെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. നിയമ ത്തെ മറികടക്കുന്നതിനുള്ള സകല ശ്രമങ്ങളും ദിലീപ് നടത്തുന്നുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരെ അപാ യപ്പെടുത്താനുള്ള ശ്രമങ്ങളും സാധാരണമല്ല. ലൈംഗിക ആക്രമണത്തിന് ക്വട്ടേഷന്‍ കൊടുക്കുക എന്ന അസാധാരണമായ കേസാ ണ് ഇതെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. അന്വേഷണം മുന്നോട്ടു കൊണ്ടു പോവുന്നതിന് ദിലീപിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ട്. അതുകൊണ്ട് മുന്‍കൂര്‍ ജാമ്യം നല്‍ക രുത്. കേസിലെ മറ്റു പ്രതികള്‍ക്കും മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ എതിര്‍ത്തു.
നടിയെ ആക്രമിച്ച കേസിലെ ദിലീപിന്റെ പങ്കാളിത്തം കൂടുതല്‍ തെളിയിക്കുന്നതാണ് ബാലചന്ദ്ര കുമാറി ന്റെ വെളിപ്പെടുത്തലുകള്‍, പ്രോസിക്യൂഷന്‍ കോടതിയില്‍ വിശദീകരിച്ചു. കേസില്‍ തുടരന്വേഷണത്തി ന്റെ പുരോഗതി റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചു. സംവിധായകന്‍ ബാല ചന്ദ്ര കുമാറിന്റെ വെളിപ്പെ ടുത്തലിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിന്റെ വിവരങ്ങളാ ണ് കോടതിയില്‍ നല്‍കിയത്.
സുനിയെ ചോദ്യം ചെയ്യണമെന്ന് അന്വേഷണസംഘം
തുടരന്വേഷണത്തിന്റെ ഭാഗമായി പള്‍സര്‍ സുനിയെ ജയിലില്‍ ചോദ്യം ചെയ്യുന്നതിന് അനുമ തി തേടി അന്വേഷണ സംഘം വിചാരണകോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. തന്നെ ചോ ദ്യം ചെയ്യുന്നത് അഭിഭാഷകന്റെ സാന്നിദ്ധ്യത്തില്‍ വേണം എന്നാണ് സുനില്‍ കോടതിയോട് അഭ്യര്‍ഥിച്ചിട്ടുള്ളത്.











