English हिंदी

Blog

shahid affridi

Web Desk

മുന്‍ പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്ക് കൊവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. രോഗം ഭേദമാകാന്‍ എല്ലാവരും പ്രാര്‍ത്ഥിക്കണമെന്ന് താരം ട്വീറ്റ് ചെയ്തു. താരവുമായി അടുത്തിടപഴകിയവരെ നിരീക്ഷണത്തിലാക്കി. ഇതില്‍ ആര്‍ക്കെങ്കിലും കൊവിഡ് സ്ഥിരീകരിച്ചോ എന്ന് വ്യക്തമല്ല. കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് താരത്തിന് ശാരീരിക അസ്വാസ്ഥ്യം തുടങ്ങിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. എങ്ങനെയാണ് രോഗം വന്നതെന്ന് വ്യക്തമല്ല.

Also read:  ഒമാനില്‍ ഷോപ്പിങ് മാളുകള്‍ തുറന്നു