കെ റെയില്‍ പദ്ധതിയുടെ ഡിപിആര്‍ സര്‍ക്കാര്‍ പുറത്തുവിട്ടു. പദ്ധതിക്കായി പൊളി ക്കേണ്ട കെട്ടിടങ്ങളുടെ എണ്ണം, പരിസ്ഥിതി ആഘാത പഠന റിപ്പോര്‍ട്ട് എന്നിവ ഡിപി ആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയുടെ ഡിപിആര്‍ സര്‍ക്കാര്‍ പുറത്തുവിട്ടു. പദ്ധതിക്കായി പൊളി ക്കേണ്ട കെട്ടിടങ്ങളുടെ എണ്ണം, പരിസ്ഥിതി ആഘാത പഠന റിപ്പോര്‍ട്ട് എന്നിവ ഡിപിആറില്‍ ഉള്‍പ്പെടു ത്തിയിട്ടുണ്ട്. ആറ് വാല്യങ്ങളിലായി 3776 പേജുള്ള റിപ്പോര്‍ട്ടില്‍ ഓരോ മേഖലയായി തരംതിരിച്ചുകൊ ണ്ടാണ് ഡിപിആര്‍ തയ്യാറാക്കിയിരിക്കുന്നത്.
ട്രാഫിക് സ്റ്റഡി റിപ്പോര്‍ട്ടും ഡിപിആറിന്റെ പ്രധാന ഭാഗമാണ്. കൂടാതെ പൊളിക്കേണ്ട ദേവാലയങ്ങള്‍ അ ടക്കമുള്ള കെട്ടിടങ്ങളുടെ വിശദാംശങ്ങളും ചിത്രങ്ങളും റിപ്പോര്‍ട്ടില്‍ അടങ്ങിയിട്ടുണ്ട്. പദ്ധതി പ്രദേശ ത്തെ സസ്യജാലങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടും ഡിപിആറില്‍ വ്യക്തമാക്കുന്നു. നിയമസഭ വെബ്സൈറ്റി ലും ഡിപിആര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പദ്ധതി സ്റ്റാന്റേര്‍ഡ് ഗേജ് ആയി തീരുമാനിച്ചിരിക്കുന്നത് അന്താരാഷ്ട്ര മാനദണ്ഡം കണക്കിലെ ടുത്താണ്. 2025ല്‍ നിര്‍മ്മാണം പൂര്‍ത്തിയാകും. പ്രതിദിനം 54,000 യാത്രക്കാരുണ്ടാകുമെന്നും ഡിപിആറിന്റെ ട്രാഫിക് പ്രൊജക്ഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. പൊതു-സ്വകാര്യ പങ്കാളിത്ത ത്തോടെ ടൂറിസ്റ്റുകള്‍ക്കായി പ്രത്യേ ക ട്രെയിന്‍ ഒരുക്കും. ട്രക്കുകള്‍ കൊണ്ടുപോകാന്‍ കൊങ്ക ണ്‍ മാതൃകയില്‍ റോ-റോ സര്‍വീസ് ആരംഭിക്കും. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ നെടുമ്പാശ്ശേ രി വിമാനത്താവളവുമായി റെയില്‍വെപ്പാത ബന്ധിപ്പിക്കുമെന്നും ഡിപിആറില്‍ പറയുന്നു.
നേരത്തെ എക്സിക്യൂട്ടീവ് സമ്മറി മാത്രമാണ് പുറത്തു വന്നിരുന്നത്.പരിസ്ഥിതി ആഘാത പഠനം സംസ്ഥാ നത്ത് ആരംഭിക്കുന്ന ദിവസം തന്നെയാണ് ഡിപിആറിന്റെ പൂര്‍ണരൂപം പുറത്തുവിട്ടത്. പദ്ധതി പ്രദേശ ത്തെ പരിസ്ഥിതിയെ കെ റെയില്‍ എങ്ങനെ പ്രതികൂലമായി ബാധിക്കുന്നത് എന്നതടക്കമുള്ള കാര്യങ്ങള്‍ ഡിപിആറില്‍ വ്യക്തമാകുന്നുണ്ട്.
സര്‍ക്കാര്‍ വാദങ്ങളെ തള്ളി ഡിപിആര്‍ വിവരങ്ങള്‍
കെ റെയിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തു വിടുന്നത് പദ്ധതിയുടെ മുന്നോട്ടുപോക്കിന് ദോഷകരമാകുമെന്നും അതിനാല്‍ പദ്ധതിയുമായി ബന്ധപ്പെട്ട വിശദ വിവരങ്ങള്‍ പുറത്തു വി ടാനാകില്ലെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. സര്‍വേ പൂര്‍ത്തിയായി കഴിഞ്ഞാല്‍ മാത്രമേ ഏ തൊക്കെ കെട്ടിടങ്ങള്‍ പൊളിക്കണമെന്ന് പറയാനാകൂവെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരു ന്നു.
എന്നാല്‍ സര്‍ക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും വാദങ്ങളെ തള്ളുന്നതാണ് ഡിപിആറിലെ വി വരങ്ങള്‍. പദ്ധതിയിലൂടെ സര്‍ക്കാരിന് എത്രത്തോളം വരുമാനമുണ്ടാക്കാനാകുമെന്ന വിവര വും ഡിപിആറില്‍ വിശദീകരിക്കുന്നുണ്ട്.