തണുത്ത കാലാവസ്ഥ തുടരുന്ന യുഎഇയില്‍ പലയിടങ്ങളിലും കനത്ത മൂടല്‍ മഞ്ഞ് റിപ്പോര്‍ട്ട് ചെയ്തു.
അബുദാബി : കനത്ത മൂടല്‍ മഞ്ഞ് മൂലം രാജ്യ തലസ്ഥാനമായ അബുദാബിയില്‍ ചിലയിടങ്ങളില്‍ രാവിലെ പത്തു വരെ റോഡുകളില്‍ ദൂരക്കാഴ്ച കുറവായിരുന്നു.
റോഡുകളിലെ ഡിസ്‌പ്ലേ ബോര്‍ഡുകളില്‍ അബുദാബി പോലീസിന്റെ മുന്നറിയിപ്പ് പ്രത്യക്ഷപ്പെട്ടിരുന്നു. മഞ്ഞു മൂലം ദൂരകാഴ്ച കുറവായതിനാല്‍ ജാഗ്രതയോടെ വാഹനം ഓടിക്കണമെന്നുള്ള നിര്‍ദ്ദേശങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
ദൂരകാഴ്ച ആയിരം മീറ്ററില്‍ താഴെയായിരുന്നു പലയിടങ്ങളിലും. പുലര്‍ച്ചെ ഒരു മണിക്കും രാവിലെ പത്തുമണിക്കും ഇടയിലാണ് മൂടല്‍ മഞ്ഞ് വ്യാപിക്കുന്നത്.
അല്‍ ഐനിലും അബുദാബിയിലും ശക്തമായ മൂടല്‍ മഞ്ഞുണ്ടായിരുന്നു.
ദുബായ്- ഷാര്‍ജ എന്നിവടങ്ങളില്‍ പകല്‍ താപനില 20-25 വരെയായിരുന്നു. റാസല്‍ഖൈമ പോലുള്ള ഇടങ്ങളില്‍ പകല്‍ താപനില 11 ഡിഗ്രി സെല്‍ഷ്യാസിരുന്നു. ജബല്‍ ജൈസ് മലനിരകളില്‍ 6.4 ഡിഗ്രി യാണ് താപനില രേഖപ്പെടുത്തിയത്.