Web Desk
രാജ്യത്ത് തുടര്‍ച്ചയായ പതിനെട്ടാം ദിവസവും ഇന്ധന വില വര്‍ധിച്ചു. ഇന്ന് ഡീസലിന് മാത്രമാണ് വില കൂടിയിരിക്കുന്നത്. ഡീസല്‍ ലിറ്ററിന് 45 പെെസയാണ് കൂടിയത്. ഡീസലിന് 75 രൂപ 72 പെെസയാണ് ഇന്നത്തെ വില. 18 ദിവസം കൊണ്ട് 9 രൂപ 92 പെെസയാണ് കൂടിയത്. പെട്രോള്‍ വിലയില്‍ മാറ്റമില്ല. ജൂണ്‍ ഏഴ് മുതലാണ് ഇന്ധന വില ഉയരാൻ തുടങ്ങിയത്. നിലവില്‍ ബ്രന്‍റ് ക്രൂഡ് ഓയിലിന് 42.03 ആണ് നിരക്ക്. ജൂണ്‍ ഏഴ് മുതലാണ് ഇന്ധന വിലയില്‍ വര്‍ധനവ് ഉണ്ടാകാൻ തുടങ്ങിയത്. രാജ്യാന്തര വിപണയിൽ ക്രൂഡ് ഓയിലിന് വില കുറയുമ്പോഴും കേന്ദ്രസർക്കാർ എക്‌സൈസ് നികുതി വർധിപ്പിച്ചതിനെ തുടർന്നാണ് വില വർധിപ്പിക്കേണ്ട സാഹചര്യം ഉണ്ടായതെന്നാണ് എണ്ണക്കമ്പനികൾ പറയുന്നത്.