മനസ്സു പതറുമ്പോള്‍ കൈവിറച്ചു പോകുന്ന സാധാരണത്വം ഒരു കുറവായി താന്‍ കാ ണുന്നില്ല. ഗുരുഭൂതന്‍മാരുടെ നല്ല പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പരമാവധി ശ്രദ്ധിക്കാറു ണ്ട്. കൂടുതല്‍ പ്രതികരണത്തിനില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വിമര്‍ശന ത്തിന് മറുപടിയുമായി കേരള സര്‍വകലാശാല വി സി പ്രൊഫ. വി പി മഹാദേവന്‍ പിള്ള
തിരുവനന്തപുരം: ഡി ലിറ്റ് വിവാദത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടി യുമായി കേരള സര്‍വകലാശാല വി സി പ്രൊഫ.വി പി മഹാദേവ ന്‍ പിള്ള. ‘ജീവിതത്തിന്റെ ഗ്രാമറും സ്പെ ല്ലിങും തെറ്റാതിരിക്കാന്‍ ഞാന്‍ പരമാവധി ജാഗരൂകനാണ്. മനസ് പതറുമ്പോള്‍ കൈവിറച്ചു പോകുന്ന സാധാരണത്വം ഒരു കുറവായി കാണുന്നില്ല. ഗുരുഭൂതന്മാരുടെ നല്ല പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പരമാവധി ശ്രദ്ധിക്കാറുണ്ട്. കൂടുതല്‍ പ്രതികരിക്കാനില്ല’ എന്നാണ് വിസി പ്രസ്താവനയില്‍ പറയുന്നത്.
രണ്ടുവരി തെറ്റാതെ എഴുതാന്‍ കഴിയാത്തയാള്‍ എങ്ങനെ കേരള സര്‍വകലാശാലയുടെ വൈ സ് ചാന്‍സലറായി തുടരുമെന്നായിരുന്നു ഗവര്‍ണറുടെ വിമര്‍ശനം. രാഷ്ട്രപതിയ്ക്ക് ഡി ലിറ്റ് നല്‍ കുന്നതിനുള്ള നിര്‍ദേശം സിന്‍ഡിക്കറ്റ് അംഗങ്ങള്‍ നിരാകരിച്ച വിവരം ഗവര്‍ണറെ അറിയി ക്കുന്നതിനായി സന്ദര്‍ശിച്ചപ്പോള്‍ കനത്ത സമ്മര്‍ദം നേരിടേണ്ടി വന്നു എന്നാണ് വിസി പ്രസ്താവ നയില്‍ സൂചിപ്പിക്കുന്നത്. ഗവര്‍ണര്‍ക്ക് നല്‍കിയ കത്തില്‍ സമ്മര്‍ദം കൊണ്ടാണ് തെറ്റുകള്‍ വ ന്നതെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
രാഷ്ട്രപതിക്കു ഡി ലിറ്റ് നല്‍കണമെന്ന ഗവര്‍ണറുടെ നിര്‍ദേശം വിസി നിരാകരിച്ചതോടെയാണ് വിവാദ ങ്ങള്‍ ആരംഭിച്ചത്. സിന്‍ഡിക്കറ്റ് അംഗങ്ങളുമായി ആലോചിച്ചപ്പോള്‍ നിര്‍ദേശം അവര്‍ എതിര്‍ത്തതാ യാ ണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണറെ വിസി അറിയിച്ചത്. ചട്ടപ്രകാരം സിന്‍ഡിക്കറ്റ് വിളിച്ചു ചേര്‍ത്ത് തീരുമാനം എടുക്കാന്‍ വിസി തയാറാകാതെ വന്നതോടെ, ഡി ലിറ്റ് നല്‍കാന്‍ കഴിയില്ലെങ്കില്‍ അക്കാര്യം എഴുതി നല്‍കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു.
വിസി സ്വന്തം കൈപ്പടയില്‍ ഇക്കാര്യം എഴുതി നല്‍കി. എന്നാല്‍, അതില്‍ തെറ്റുകള്‍ കടന്നു കൂടിയതോ ടെയാണ് ഗവര്‍ണര്‍ വിസിയെ വിമര്‍ശിച്ചത്. രാജ്യത്തെ ഏറ്റവും പഴയ സര്‍വകലാശാലകളില്‍ ഒന്നിന്റെ വിസിയാണ് ഇത്തരം ഭാഷയില്‍ കത്തെഴുതുന്നതെന്ന് ഗവര്‍ണര്‍ കുറ്റപ്പെടുത്തിയിരുന്നു.











