Web Desk
ചലച്ചിത്ര താരം ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം. നാല് തൃശൂര്‍ സ്വദേശികളെ കൊച്ചി മരട് പൊലീസ് അറസ്റ്റ് ചെയ്തു.തട്ടിപ്പുകാരില്‍ രണ്ട് പേരെക്കൂടി പിടികൂടാനുണ്ടെന്ന് പോലീസ് അറിയിച്ചു.നടിയുടെ അമ്മയുടെ പരാതിയില്‍ കേസെടുത്തു.
വിവാഹലോചനയുമായി വന്നവര്‍ ഒരാഴ്ച്ച കൊണ്ട് കുടുംബവുമായി അടുത്തു. കോവിഡ് കാലമായതിനാല്‍ നേരിട്ട് പോയി വിവരങ്ങള്‍ അന്വേഷിക്കാനായില്ല. വരനായി വന്നയാള്‍ പണം ചോദിച്ചതോടെയാണ് സംശയം തോന്നിയതെന്ന് ഷംന പറഞ്ഞു. പണം തന്നില്ലെങ്കില്‍ മാതാപിതാക്കളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ഷംന പറഞ്ഞു. പ്രതികള്‍ ഒന്നിലധികം തവണം പണമാവശ്യപ്പെട്ട് വീട്ടിലെത്തിയിരുന്നു. വീടിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും ഷംന പറഞ്ഞു.പരാതിപ്പെട്ടതും വെളിപ്പെടുത്തിയതും മറ്റാരും തട്ടിപ്പിനിരയാകാതിരിക്കാനാണെന്നും നടി മാധ്യമങ്ങളോട് പറഞ്ഞു.
പന്തികേട് തോന്നിയപ്പോഴാണ് കൂടുതല്‍ അന്വേഷിച്ചത്. പിന്നീട് പറഞ്ഞതെല്ലാം തെറ്റാണെന്ന് ബോധ്യപ്പെട്ടെന്നും ഷംനയുടെ അച്ഛന്‍ കാസിം പറഞ്ഞു. ഒരു ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. ഇല്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കാസിം പറഞ്ഞു.