കോവിഡിന്റെ വകഭേദമായ ഒമിക്രോണ്‍ വ്യാപനം ആഗോള ഊര്‍ജ്ജ വിപണിയെ പ്രതികൂലമായി ബാധിച്ചില്ലെന്ന് ഒപെക് വിലയിരുത്തല്‍.
ലണ്ടന്‍ : ഒമിക്രോണ്‍ വ്യാപനം ആഗോള ഊര്‍ജ്ജ മേഖലയില്‍ കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കിയിട്ടില്ലെന്ന് പെട്രോളിയം കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ സംഘടനയായ ഒപെക് വിലയിരുത്തി.
ഇതേതുടര്‍ന്ന് ഫെബ്രുവരിയില്‍ മുന്‍ നിശ്ചയിച്ച പോലെ എണ്ണ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ റഷ്യ ഉള്‍പ്പെടുന്ന ഒപെക് സഖ്യരാജ്യങ്ങള്‍ തീരുമാനിച്ചു.
എല്ലാ മാസവും നാലു ലക്ഷംബാരല്‍ ക്രൂഡ് ഓയില്‍ അധികം ഉത്പാദിപ്പിക്കാനാണ് ഒപെക് തീരുമാനിച്ചിരുന്നത്. എന്നാല്‍, ഒമിക്രോണ്‍ വ്യാപിച്ച പശ്ചത്താലത്തില്‍ ഇക്കാര്യത്തില്‍ പുനര്‍വിചിന്തനം നടത്താന്‍ ആലോചിച്ചിരുന്നു.
ഒമിക്രോണ്‍ വ്യാപനം മുന്‍പ് ഉണ്ടായപോലെ അതീവ ഗുരുതരമായ സാഹചര്യം സൃഷ്ടിച്ചില്ലെന്നാണ് ഒപെക് വിലയിരുത്തിയത്.
കോവിഡ് പശ്ചാത്തലത്തില്‍ 2020 ല്‍ നടപ്പിലാക്കിയ വെട്ടിച്ചുരുക്കലിനു ശേഷം ക്രമേണ ഉത്പാദനം വര്‍ദ്ധിപ്പിച്ചു വരികയാണ് ഒപെക്.
വികസിത രാജ്യങ്ങളിലും ആഗോള തലത്തിലും നടത്തിയ പഠനങ്ങളില്‍ ഒമിക്രോണ്‍ വ്യാപനം ഓയില്‍ ഡിമാന്‍ഡിന്‍മേല്‍ കാര്യമായ സ്വാധീനം ചെലുത്തിയില്ലെന്നാണ് കണ്ടെത്തിയത്.
കോവിഡ് സാഹചര്യം വിലയിരുത്താനും ആഗോള എണ്ണ വിപണിയില്‍ വില സുസ്ഥിരത കൈവരിക്കാനുമായി അടുത്ത യോഗം ഫെബ്രുവരിയില്‍ ചേരുമെന്ന് ഒപെക് വക്താവ് അറിയിച്ചു.