പഴയ ഡ്രൈവിങ് ലൈസന്‍സുകള്‍ റദ്ദാക്കി പകരം പുതിയത് നല്‍കാനുള്ള പദ്ധതി നടപ്പാ ക്കാന്‍ ആഭ്യന്തര മന്ത്രാലയം നടപടി തുടങ്ങി. ഇത് മൂലം 2,50,000 പ്രവാസികളുടെ ഡ്രൈവി ങ് ലൈസന്‍ സുകള്‍ റദ്ദാക്കപ്പെടുമെന്ന് ട്രാഫിക് വിഭാഗം
കുവൈത്ത് സിറ്റി : പഴയ ഡ്രൈവിങ് ലൈസന്‍സുകള്‍ റദ്ദാക്കി പകരം പുതിയത് നല്‍കാനുള്ള പദ്ധതി നടപ്പാക്കാന്‍ ആഭ്യന്തര മന്ത്രാലയം നടപടി തുടങ്ങി. ഇത് മൂലം 2,50,000 പ്രവാസികളുടെ ഡ്രൈവിങ് ലൈ സന്‍സുകള്‍ റദ്ദാക്കപ്പെടുമെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു. കുവൈറ്റ് റോഡുകളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുക ലക്ഷ്യമിട്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നതെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.
നിരവധി ഡ്രൈവിങ് ലൈസന്‍സുകള്‍ വ്യാജമായി നേടിയവയാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാന ത്തിലാണ് ട്രാഫിക് വിഭാഗം നടപടി തടങ്ങിയിരിക്കുന്നത്. ഇഷ്യൂ ചെയ്ത മൊത്തം ലൈസന്‍സുകളുടെ എ ണ്ണം മൂന്ന് ദശലക്ഷത്തിലധികമാണ്.ഇതില്‍ സാധുതയുള്ളവയില്‍ നിന്ന് പുതിയ ഡ്രൈവിങ് ലൈസന്‍ സുകള്‍ ഏകദേശം ഒരു ദശലക്ഷമായി കുറഞ്ഞേക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിന്റെ ചുമ തലയുള്ള കമ്മിറ്റി ഈ മാസം പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു.
കുവൈത്ത് നിരത്തുകളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ ഭാവിയില്‍ പ്രവാസികള്‍ക്ക് ഡ്രൈവിങ് ലൈ സന്‍സ് നല്‍കുന്നതില്‍ ട്രാഫിക് വിഭാഗം കര്‍ശന നടപടി സ്വീകരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കുവൈറ്റില്‍ കഴിഞ്ഞ 10 മാസത്തിനുള്ളില്‍ 32,000 പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ നേര ത്തെ റദ്ദാക്കിയിരുന്നു.കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാത്തതും അനധികൃത മാര്‍ഗങ്ങളിലൂടെ നേടിയ തുമായ ഡ്രൈവിങ് ലൈസന്‍സുകളാണ് റദ്ദാക്കിയത്. ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് പുറത്തു വിട്ട 2021 ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള കണക്കുകളിലാണ് ഇക്കാര്യമുള്ളത്.