English हिंदी

Blog

p-jayarajan

 

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ ഇടതുമുന്നണിയില്‍ നിന്നും പി. ജയരാജന്‍ മത്സരിക്കുമോയെന്നത് വീണ്ടും ചര്‍ച്ചയാകുകയാണ്. സമൂഹമാധ്യമങ്ങളിലടക്കം ഇക്കാര്യത്തില്‍ ചൂടന്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ജയരാജന്‍.

Also read:  പാലാ നിയമസഭാ സീറ്റിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചക്കില്ല; തുറന്നടിച്ച് മാണി സി കാപ്പന്‍

തന്നെ മത്സരിപ്പിക്കേണ്ടത് സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിക്കുന്നവല്ലെന്നും തീരുമാനമെടുക്കേണ്ടത് സിപിഎം സംസ്ഥാന കമ്മറ്റിയാണെന്നും ജയരാജന്‍ കണ്ണൂരില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. താനുള്‍പ്പെടെ ആരെല്ലാം മത്സരിക്കണം എന്ന ചര്‍ച്ച പോലും സിപിഎമ്മില്‍ തുടങ്ങിയിട്ടില്ല. സാമൂഹ്യ മാധ്യമങ്ങളിലെ പ്രചാരണങ്ങളെ താന്‍ ഗൗരവത്തോടെ കാണുന്നില്ല എന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

Also read:  തദ്ദേശ തെരഞ്ഞെടുപ്പ്: അന്തിമ വോട്ടര്‍ പട്ടിക നാളെ