മുല്ലപ്പെരിയാറില്‍ ബേബി ഡാമിനടുത്തെ മരം മുറിക്കാന്‍ അനുമതി തേടി തമിഴ്നാട് സുപ്രീംകോടതിയെ സമീപിച്ചു. 15 മരങ്ങള്‍ മുറിക്കാനുള്ള അനുമതിയാണ് തേടിയത്. വള്ളക്കടവ് റോഡിന്റെ അറ്റകുറ്റപ്പണി നടത്തണമെന്നും ആവശ്യം
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ ബേബി ഡാം ബലപ്പെടുത്തുന്നതിന് സമീപത്തെ മരം മുറിക്കാന്‍ അനുമതി തേടി തമിഴ്നാട് സുപ്രീംകോടതിയെ സമീപിച്ചു. 15 മരങ്ങള്‍ മുറിക്കാനുള്ള അനുമതിയാണ് തേടിയത്. വ ള്ളക്കടവ് റോഡിന്റെ അറ്റകുറ്റപ്പണി നടത്തണമെന്നും ആവശ്യം. മരം മുറിക്കുന്നതിനു നല്‍കിയ അനുമ തി കേരളം റദ്ദാക്കിയത് കോടതിയലക്ഷ്യമാണെന്ന് തമിഴ്നാട് ഹര്‍ജിയില്‍ പറയുന്നു. അണക്കെട്ടു ബല പ്പെടുത്തുന്നതിനുള്ള തടസ്സങ്ങള്‍ നീക്കണമെന്ന കേരളത്തിനു നിര്‍ദേശം നല്‍കണമെന്ന് ഹര്‍ജിയിലെ ആവശ്യം.
മരം മുറിക്കാന്‍ അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവ് കേരളം നവംബര്‍ 6ന് ഇറക്കിയിരുന്നു.എന്നാല്‍ ഉത്തരവ് വിവാദമായി.ബേബി ഡാം ശക്തിപ്പെടുത്തിയാല്‍ പുതിയ ഡാം എന്ന കേരളത്തിന്റെ ആവശ്യം നടക്കില്ല, കേരളത്തിന് താത്പര്യത്തിന് എതിരാണ് ഉത്തരവ് എന്ന് വ്യാപക വിമര്‍ശനം ഉയര്‍ന്നു.ഇതോടെ നവംബര്‍ 8ന് ഉത്തരവ് പിന്‍വലിച്ചു. കേരളത്തിന്റെ നിലപാട് കോടതിയലക്ഷ്യമാണെന്നും മരംമുറിക്കാന്‍ അനുമതി നല്‍കണമെന്ന് കേരളത്തിന് നിര്‍ദേശം നല്‍കണമെന്നുമാണ് തമിഴ്‌നാട് സുപ്രീംകോടതിയി ല്‍ ഉന്നയിക്കുന്ന ആവശ്യം
രാഷ്ട്രീയ വിവാദം ഉയര്‍ന്നതോടെയാണ് കേരളം അനുമതി റദ്ദാക്കിയത്. ഈ സാഹചര്യത്തിലാണ് തമി ഴ്നാട് കോടതിയെ സമീപിച്ചത്. മരം മുറിക്കുന്നതിനുള്ള കേരളം നല്‍കിയ അനുമതി പുനസ്ഥാപിക്കണ മെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. വള്ളക്കടവ് റോഡ് അറ്റകുറ്റപ്പണി നടത്താന്‍ അനുവദിക്കണമെ ന്നും ആവശ്യമുണ്ട്. ബേബിഡാം പരിസരത്തെ 15 മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനു സംസ്ഥാന വനം വകുപ്പ് ചീഫ് വൈല്‍ഡ്ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസ് പുറപ്പെടുവിച്ച ഉത്തരവ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ട് മരവിപ്പിച്ചിരുന്നു. ഇതാണ് പിന്നീട് റദ്ദാക്കാന്‍ തീരുമാനിച്ചത്.