Web Desk
ചെന്നെെ : കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ചെന്നൈയില്‍ വീണ്ടും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ചെന്നൈ അടക്കം തിരുവളളൂര്‍, കാഞ്ചീപുരം, ചെംഗല്‍പേട്ട് എന്നീ നാല് ജില്ലകളിലാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് മുതല്‍ പന്ത്രണ്ട് ദിവസത്തേക്കാണ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ കാലയളവില്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ ചെന്നൈ പോലീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ആശുപത്രികള്‍, ഫാര്‍മസികള്‍, ആംബുലന്‍സ് സര്‍വ്വീസ്, ശവസംസ്‌കാരങ്ങള്‍ എന്നിവയ്ക്ക് ഇളവുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജനങ്ങള്‍ക്ക് രണ്ട് കിലോമീറ്റര്‍ പരിധിയിലുളള കടകളില്‍ നിന്ന് മാത്രമേ അവശ്യവസ്തുക്കള്‍ വാങ്ങുവാന്‍ അനുവദമുളളു. സംസ്ഥാനത്ത് ഇന്നലെ മാത്രം 2,141 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡ് ബാധിതരുടെ എണ്ണം നിലവില്‍ 52000 കടന്നു. ഇതില്‍ 37000 കേസുകളോളം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ചെന്നൈലാണ്.