എ പ്ലസ് ലഭിച്ചിട്ടും സീറ്റ് ലഭിക്കാത്ത പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്കായി താല്‍ക്കാലിക ബാച്ച് അനുവദിച്ച് എല്ലാവര്‍ക്കും പ്രവേശനം ഉറപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.50 താലൂക്കളിലായി എ പ്ലസ് ലഭിച്ച 5,812 കുട്ടികള്‍ക്ക് സീറ്റ് ലഭിക്കാനുണ്ടെന്ന് മന്ത്രി നിയസമഭയില്‍ പറഞ്ഞു
തിരുവനന്തപുരം: എ പ്ലസ് ലഭിച്ചിട്ടും സീറ്റ് ലഭിക്കാത്ത പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്കായി താല്‍ക്കാലിക ബാച്ച് അനുവദിച്ച് എല്ലാവര്‍ക്കും പ്രവേശനം ഉറപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.50 താലൂ ക്കളിലായി എ പ്ലസ് ലഭിച്ച 5,812 കുട്ടികള്‍ക്ക് സീറ്റ് ലഭിക്കാനുണ്ടെന്ന് മന്ത്രി മന്ത്രി നിയസമഭയില്‍ പറഞ്ഞു.
പ്ലസ് വണ്‍ പ്രവേശനത്തിന് പുതിയ നാല് ഇന മാനദണ്ഡമാണ് വിദ്യാഭ്യാസ നിയമസഭയില്‍ പ്രഖ്യാപിച്ചത്. അപേക്ഷകരുടെ എണ്ണം വര്‍ധിക്കുന്നത് പരിശോധിച്ചാകും പുതി യ ബാച്ചുകള്‍ അനുവദിക്കുക. 10 മുത ല്‍ 20 ശതമാനം വരെ സീറ്റ് വര്‍ദ്ധിപ്പിക്കും. താലൂക്ക് അടിസ്ഥാനത്തില്‍ ഒഴിവുള്ള പ്ലസ് ഒണ്‍ സീറ്റിന്റെ കണക്കെടുത്തിട്ടുണ്ട്. ഒഴിഞ്ഞു കിടക്കുന്ന ബാച്ചുകള്‍ കണ്ടെത്തി ആവശ്യമുള്ള ജില്ലകളിലേക്ക് മാറ്റും.
20 ശതമാനം സീറ്റ് വര്‍ധന നല്‍കിയ ജില്ലകളിലും സീറ്റ് ആവശ്യകത ഉണ്ടെങ്കില്‍ സര്‍ക്കാര്‍ സ്‌കൂളുകളി ല്‍ 10 ശതമാനം സീറ്റ് വര്‍ധിപ്പിക്കും. സീറ്റ് വര്‍ധിപ്പിച്ച ശേഷവും പരിഹാരം ഉണ്ടായില്ലെങ്കില്‍ സപ്ലിമെന്റ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. അതിന്റെ അടിസ്ഥാനത്തില്‍ സയന്‍സ് ബാച്ചില്‍ താല്‍ക്കാലിക ബാച്ച് ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.