ആലുവ ചെങ്ങമനാട് കപ്രശ്ശേരി പൊട്ടയില്‍ വലിയ വീട്ടില്‍ കുഞ്ഞുമോന്റെയും ഉഷയുടെയും മക ന്‍ വിഷണുവിനെ(32)യാണ് വീട്ടിലെ കിടപ്പ് മുറിയില്‍ വ്യാഴാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെ ത്തിയത്
കൊച്ചി: ഭാര്യയും നവജാത ശിശുവും സൗദിയില്‍ കോവിഡ് ബാധിച്ച് മരിച്ചതില്‍ മനംനൊന്ത് നാട്ടി ലെത്തിയ യുവാവ് ജീവനൊടുക്കി.ആലുവ ചെങ്ങമനാട് കപ്രശ്ശേരി പൊട്ടയില്‍ വലിയ വീട്ടില്‍ കു ഞ്ഞുമോന്റെയും ഉഷയുടെയും മകന്‍ വിഷണുവിനെ(32)യാണ് വീട്ടിലെ കിടപ്പ് മുറിയില്‍ വ്യാഴാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മുറിയിലെ ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നു. രാവിലെ വിഷ്ണു എഴുന്നേല്‍ക്കാന്‍ വൈകിയതി നെ തുടര്‍ന്ന് വീട്ടുകാര്‍ മുറിയുടെ വാതില്‍ ത കര്‍ത്ത് അകത്തു കയറിയപ്പോള്‍ ഫാനില്‍ തൂങ്ങിയ നിലയിലാണ് വിഷ്ണുവിന്റെ മൃതദേഹം കണ്ടത്.
അക്കൗണ്ടന്റായിരുന്ന വിഷ്ണു ഭാര്യ ഗാഥ(27)യ്ക്കൊപ്പം സൗദിയിലെ ഖത്തീഫിലായിരുന്നു താമസിച്ചിരു ന്നത്.എട്ട് മാസം ഗര്‍ഭിണിയായിരുന്ന ഭാര്യ ഗാഥയെ കഴിഞ്ഞ ജൂലൈയില്‍ പ്രസവത്തിന് നാട്ടിലേ ക്കു കൊണ്ടുവരാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് കോവിഡ് ബാധിച്ചത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ചികിത്സയിലിരിക്കെ അതീവ ഗുരുതരാവസ്ഥയിലായ ഗാഥയെ അത്യാഹിത വിഭാഗ ത്തിലേക്ക് മാറ്റി. അതിനിടെ കുഞ്ഞിനെ ജീവനോടെ പുറത്തെടു ത്തെങ്കിലും ഗാഥ മരിച്ചു. രണ്ടു ദിവസത്തോളം തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞ കുഞ്ഞും മരിച്ചു.
ഇതേത്തുടര്‍ന്ന് നാട്ടിലെത്തിയ വിഷ്ണു വിഷാദ അവസ്ഥയിലായിരുന്ന വിഷ്ണു അധികം ആരോടും സംസാരിക്കാറില്ലായിരുന്നു. ഈ മാസം അഞ്ചാം തീയതിയാണ് വിഷ്ണു നാട്ടിലെത്തിയത്.