കാഞ്ഞിരപ്പുഴ പാക്കാട്ട് വീട്ടില്‍ ശാരദയെ (77) ആണ് വീട്ടിലെ കിണറിനു സമീപം മരിച്ചനില യില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഭര്‍ത്താവ് ബാലനെ മണ്ണാര്‍ ക്കാട് പൊലീസ് കസ്റ്റഡി യിലെടുത്തു
പാലക്കാട് : മണ്ണാര്‍ക്കാട് തെങ്കര കോല്‍പ്പാടത്തിനു സമീപം വയോധികയെ ദുരൂഹ സാഹചര്യത്തി ല്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞിരപ്പുഴ പാക്കാട്ട് വീട്ടില്‍ ശാരദയെ (77) ആണ് വീട്ടിലെ കിണ റിനു സമീപം മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഭര്‍ത്താവ് ബാലനെ മണ്ണാര്‍ക്കാട് പൊ ലീസ് കസ്റ്റഡിയിലെടുത്തു. നെറ്റിയില്‍ മുറിവേറ്റ നിലയിലാണ് ബാലനെ വീടിനുള്ളില്‍ കണ്ടെത്തി യത്.
ദമ്പതികള്‍ക്കൊപ്പമുണ്ടായിരുന്ന മകനും കുടുംബവും ഓണത്തോനുബന്ധിച്ച് ശനിയാഴ്ച ബന്ധു വീട്ടില്‍ പോയതായാണ് വിവരം. ദമ്പതികള്‍ ത മ്മില്‍ നേരത്തെയും വഴക്കുണ്ടാകാറുള്ളതായാണ് പൊലീസ് നല്‍കുന്ന വിവരം.
പ്രാഥമിക പരിശോധനയില്‍ വീട്ടമ്മയുടെ ദേഹത്ത് കാര്യമായ മുറിവുകളൊന്നും കണ്ടെത്താനായി ട്ടില്ല. സംഭവത്തില്‍ കവര്‍ച്ചാശ്രമത്തിന്റെ സാധ്യ തയും പരിശോധിക്കുന്നുണ്ട്. മണ്ണാര്‍ക്കാട് ഡിവൈ എസ്പി പി.എ കൃഷ്ണദാസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.