Web Desk
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വിവാദ പ്രസ്താവനയുമായി ബിജെപി നേതാവും എം.പിയുമായ പ്രജ്ഞ സിങ് ഠാക്കൂര്‍. ഒരു വിദേശിക്ക് ജനിച്ച ഒരു വ്യക്തിക്ക് ഒരിക്കലും ദേശസ്നേഹി ആകാന്‍ കഴിയില്ലെന്നായിരുന്നു ബിജെപി എംപിയുടെ വിവാദ പ്രസ്താവന.
മണ്ണിന്‍റെ മകന് മാത്രമെ രാജ്യത്തെ സംരക്ഷിക്കാന്‍ കഴിയൂ എന്ന് ചാണക്യന്‍ പറഞ്ഞിട്ടുണ്ടെന്നും ഒരു വിദേശ വനിതയുടെ ഗര്‍ഭപാത്രത്തില്‍ നിന്ന് പിറന്നയാള്‍ക്ക് ഒരു ദേശസ്നേഹിയാകാന്‍ കഴിയില്ലെന്നും രാഹുലിനെതിരെ പ്രജ്ഞ പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെയും പ്രജ്ഞ സിങ് പരാമര്‍ശം നടത്തിയിരുന്നു. രണ്ട് രാജ്യത്ത് പൗരത്വമുള്ള ആളുകളില്‍ നിന്ന് രാജ്യസ്‌നേഹം പ്രതീക്ഷിക്കരുതെന്നായിരുന്നു ബിജെപി എംപി പറഞ്ഞത്.
രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ വെടിവെച്ചുകൊന്ന നാഥുറാം വിനായക് ഗോഡ്‌സെ രാജ്യസ്‌നേഹിയെന്ന് വിളിച്ച പ്രജ്ഞയുടെ നടപടിക്കെത്തിരെ നേരത്തെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.