അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം താലിബാന്‍ പിടിച്ചെടുത്തതിനു പിന്നാലെയാണ് ഭീകര സം ഘടനയ്ക്ക് പിന്തുണ അറിയിച്ച് പോസ്റ്റുകള്‍ ഇവര്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെ ച്ചത്
ഗുവാഹത്തി : താലിബാനെ പിന്തുണച്ച് സമൂഹികമാധ്യമങ്ങളില്‍ പോസ്റ്റിട്ട 14 പേര്‍ അസമില്‍ അറ സ്റ്റില്‍. അസം പൊലീസാണ് ഇവരെ പിടികൂടി യത്. ഇവര്‍ക്കെതിരെ യുഎപിഎ അടക്കമുള്ള വകു പ്പുകള്‍ ചുമത്തിയതായി പൊലീസ് അറിയിച്ചു.
അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം താലിബാന്‍ പിടിച്ചെടുത്തതിനു പിന്നാലെയാണ് ഇവര്‍ ഭീകര സം ഘടനയ്ക്ക് പിന്തുണ അറിയിച്ച് പോസ്റ്റുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്. കംരുപ്, ധുബ്രി, ബാര്‍പെട്ട ജില്ലകളില്‍നിന്ന് രണ്ടുപേരെ വീതവും ധാരങ്, കഛാര്‍, ഹെയ്ലകണ്ടി, സൗത്ത് സല്‍ മാര, ഹോജായ്, ഗോള്‍പാര ജില്ലകളില്‍ നിന്ന് ഓരോരുത്തരെയുമാണ് പൊലീസ് അറസ്റ്റു ചെയ്തത്.
സമൂഹമാധ്യമങ്ങളില്‍ ഇടപെടുന്നവര്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും, പൊലീസ് നിരന്ത രം നിരീക്ഷിച്ച് വരികയാണെന്നും സ്പെഷ്യല്‍ ഡിജിപി ജി പി സിങ് പറഞ്ഞു. സാമൂഹിക മാധ്യമങ്ങ ളില്‍ പോസ്റ്റുകള്‍ പങ്കുവെക്കുന്നതിലും ലൈക്കുകള്‍ നല്‍കുന്നതിലും ജനങ്ങള്‍ ശ്രദ്ധ പുലര്‍ത്ത ണമെന്ന് ഡിജിപി മുന്നറിയിപ്പ് നല്‍കി.