ബിഹാര്‍ മുന്‍ഗര്‍ ജില്ലയിലെ പര്‍സോന്ത സ്വദേശി സോനു കുമാര്‍, രഖിലിന് ഇയാളെ പരിച യപ്പെടു ത്തിയ ടാക്സി ഡ്രൈവര്‍ മനീഷ് കുമാര്‍ വര്‍മ എന്നിവരെയാണ് ആലുവ റൂറല്‍ എസ്പി ഓഫിസിലെ ത്തിച്ചത്
കൊച്ചി: കോതമംഗലത്ത് മെഡിക്കല്‍ വിദ്യാര്‍ത്ഥിനി മാനസയെ വെടിവച്ചുകൊലപ്പെടുത്തിയശേ ഷം ജീവനൊടുക്കിയ രഖിലിനു തോക്ക് നല്‍കിയതിന് അറസ്റ്റിലാ യ പ്രതികളെ ബിഹാറില്‍ നിന്ന് കൊച്ചിയിലെത്തിച്ചു. ബിഹാര്‍ മുന്‍ഗര്‍ ജില്ലയിലെ പര്‍സോന്ത സ്വദേശി സോനു കുമാര്‍ (24), രഖി ലിന് ഇയാളെ പരിചയപ്പെടുത്തിയ ടാക്സി ഡ്രൈവര്‍ മനീഷ് കുമാര്‍ വര്‍മ (25) എന്നിവരെയാണ് ആ ലുവ റൂറല്‍ എസ്പി ഓഫിസിലെ ത്തിച്ചത്.
സോനുകുമാറിനെ ബംഗാള്‍ അതിര്‍ത്തിയില്‍ നിന്നും മനീഷ് കുമാര്‍ വര്‍മയെ പട്നയില്‍ നിന്നുമാ ണ് അറസ്റ്റുചെയ്തത്. കോതമംഗലം എസ്.ഐ മാഹീന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ സാഹസികമായി പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ശേഷം ഇരുവരെയും കസ്റ്റഡിയി ല്‍ വാങ്ങി വിശദമായി ചോദ്യംചെയ്യാനാണ് പൊലിസ് തീരുമാനം.
അതേസമയം, മാനസയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നിര്‍ണായക തെളിവുകള്‍ പുറത്തു വന്നു. രഖില്‍ ബിഹാറില്‍ തോക്ക് വാങ്ങാന്‍ ഇ ടനിലക്കാരന്‍ മനേഷ് കുമാറിന്റെ കാറില്‍ യാത്ര ചെ യ്യുന്നതും തോക്ക് ഉപയോഗിക്കാന്‍ പരിശീലനം നല്‍കുന്നതിന്റെയും ചിത്രങ്ങളാണ് പുറത്തുവന്ന ത്. തോക്ക് ഉപയോഗിക്കാന്‍ രഖിലിന് ബിഹാറില്‍ നിന്ന് തന്നെ പരിശീലനം ലഭിച്ചതായി പോലിസിന് മുമ്പുതന്നെ സംശയമുണ്ടായി രുന്നു. പുതിയ തെളിവുകള്‍കൂടി ലഭിച്ചതോടെ രഖില്‍ ബിഹാറിലെ ത്തിയാണ് തോക്ക് വാങ്ങിയതെന്നതും പ്രതികളുമായി നേരിട്ട് ബന്ധപ്പെട്ടിട്ടു ണ്ടെന്നതും പൊലിസ് സ്ഥിരീകരിച്ചു.
രഖിലിന് തോക്ക് നല്‍കിയ ബിഹാര്‍ സ്വദേശികളായ സോനു കുമാര്‍ മോദി, മനേഷ്‌കുമാര്‍ എന്നിവ രെ വെള്ളിയാഴ്ചയാണ് പോലിസ് പിടികൂടി യത്. രഖില്‍ 35,000 രൂപയാണ് തോക്കിന് നല്‍കിയതെ ന്നും തുക പണമായി നേരിട്ടുകൈമാറുകയായിരുന്നുവെന്നും പോലിസ് പറഞ്ഞു.