ബാഴ്സലോണയില്‍ നിന്ന് ഔദ്യോഗികമായി വിടവാങ്ങല്‍ പ്രഖ്യാപിച്ചാണ് ലിയോണല്‍ മെസി പടിയിറങ്ങിയത്. നൗകാമ്പിലെ വിടവാങ്ങല്‍ പ്രസംഗത്തില്‍ പൊട്ടിക്കരഞ്ഞാണ് മെസി സംസാരിച്ചത്
ബാഴ്സലോണ : വിട വാങ്ങല്‍ പത്രസമ്മേളത്തില്‍ പൊട്ടികരഞ്ഞ് ബാഴ്സലോണ ഇതിഹാസം ലിയോണല്‍ മെസി. ബാഴ്സലോണയില്‍ നിന്ന് ഔദ്യോഗികമായി വിടവാങ്ങല്‍ പ്രഖ്യാപിച്ചാണ് ലിയോണല്‍ മെസി പടിയിറങ്ങിയത്. നൗകാമ്പിലെ വിടവാങ്ങല്‍ പ്രസംഗത്തില്‍ പൊട്ടിക്കര ഞ്ഞാണ് മെസി സംസാരിച്ചത്.
ക്ലബ് ആസ്ഥാനത്ത് ബാഴ്സയോടൊപ്പം നേടിയ ട്രോഫികള്‍ പ്രദര്‍ശിപ്പിച്ചിരുന്നതിന് സമീപം നടന്ന യാത്രയയപ്പ് പത്രസമ്മേളനം. തനിക്കും കുടുംബത്തിനും ബാഴ്സ വിട്ട് പോകാന്‍ ഉദ്ദേശമില്ലെന്നും ബാഴ്സലോണയില്‍ അവരുടെ ഭാവി ആസൂത്രണം ചെയ്യുകയായിരുന്നുവെന്നും മെസി പറഞ്ഞു. ബാഴ്സ വിട്ടുപോകുകയെന്നത് വലിയ ബുദ്ധിമുട്ടാണ്. ബാഴ്സ വിടുകയൊന്നാല്‍ ജീവിതം വീണ്ടും തുടങ്ങുകയെന്നാണ്. മാനസികമായി ഇനിയും അതിന് തയ്യാറായിട്ടില്ല. എന്റെ ജീവിതം ഇവിടെയാ യിരുന്നു. 13 വയസില്‍ എത്തിയതു മുതല്‍ കഴിഞ്ഞ 21 വര്‍ഷം. നിരവധി മനോഹരമായ ഓര്‍മകള്‍ ബാഴ്സ എനിക്ക് തന്നു. ഇങ്ങനെയൊരു ദിവസമുണ്ടാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ക്ലബ് വിട്ടുപോകുന്നതിനെ കുറിച്ച് ഒരിക്കലും ആ ലോചിച്ചിരുന്നില്ല. ക്ലബിന്റെ നല്ലതിനായി എല്ലാം ചെ യ്യും. ഇവിടെ മടങ്ങിയെത്താന്‍ എപ്പോഴും ഞാന്‍ ശ്രമിച്ചുകൊണ്ടിരിക്കും. ബാഴ്സലോണ തന്ന സ്നേഹത്തിന് എല്ലാവരോടും നന്ദി. ബാഴ്സയെ ഒരുപാട് സ്‌നേഹിക്കുന്നതായും മെസി പറഞ്ഞു.
ബാഴ്സയില്‍ തുടരാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് മെസി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ലാലിഗ നിയമങ്ങ ള്‍ എല്ലാം തകിടം മറിച്ചു. എന്നെ നിലനിര്‍ത്താന്‍ സാധ്യമായതെല്ലാം ക്ലബ് ചെയ്തു. ലാലിഗയുടെ സാ മ്പത്തിക നിയന്ത്രണങ്ങളാണ് എതിരായത്. അടുത്ത സീസണ്‍ മുതല്‍ ഏത് ക്ലബില്‍ കളിക്കണമെ ന്ന് ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ഒരു ക്ലബുമായും ധാരണയുമായിട്ടില്ല. ഒരുപാട് ക്ലബുകള്‍ താ ല്‍പര്യമറിയിച്ചിട്ടുണ്ട്. ചര്‍ച്ചകള്‍ നട ക്കുകയാണെന്നും മെസി പറഞ്ഞു. വാര്‍ത്താസമ്മേളത്തില്‍ ഭാര്യ ആന്റണെല്ല റോക്കുസിയും മക്കളും സന്നിഹിതരായിരുന്നു.