English हिंदी

Blog

veena george new

സംസ്ഥാനത്ത് ഒമൈക്രോണ്‍ വകഭേദത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്ര ത തുടരണ മെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മാസ്‌ക് ധരിക്കുകയും സാമൂഹിക അ കലം പാലിക്കുകയും വേണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഒമൈക്രോണ്‍ വകഭേദത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത തുടരണമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാ ലിക്കുകയും വേണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.കേന്ദ്ര മാര്‍ഗനിര്‍ദേശം അനുസരിച്ച് എല്ലാ മുന്‍കരുത ലും എടുത്തിട്ടുണ്ട്.

Also read:  കൊച്ചിയില്‍ നിന്ന് ലണ്ടനിലേക്ക് നേരിട്ട് എയര്‍ ഇന്ത്യ വിമാനം; സര്‍വീസ് ആഴ്ചയില്‍ മൂന്ന് ദിവസം

ഒമൈക്രോണ്‍ പോസിറ്റീവായവരെ പ്രത്യേകമായ ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റണമെന്നും വാര്‍ഡുകള്‍ തയ്യാറാക്കണമെന്നും കേന്ദ്രത്തിന്റെ നിര്‍ദ്ദേശമുണ്ട്.ജനിതക ശ്രേ ണീകരണം തുടര്‍ച്ചയായി നടത്തുന്നു ണ്ട്. ഇതുവരെ പുതിയ വേരിയന്റിനെ സംസ്ഥാനത്ത് കണ്ടെത്തിയിട്ടില്ല.ഹൈറിസ്‌ക് രാജ്യങ്ങളില്‍ നി ന്നും വരുന്നവര്‍ക്ക് കര്‍ശന നിരീ ക്ഷണമാണ് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. ഇത്തരം രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് 14 ദിവസത്തെ ക്വാറന്റൈനാണ് നിലവില്‍ ഏര്‍രപ്പെടുത്തിയിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

Also read:  ഓസ്‌ട്രേലിയന്‍ സിനിമയില്‍ മലയാളി തിളക്കം; 'ഹൗഡി' യുടെ റിലീസ് സീ ഫൈവില്‍

ഏഴ് ദിവസം ക്വാറന്റൈന്‍ കഴിഞ്ഞ് എട്ടാം ദിവസം വീണ്ടും പരിശോധന നടത്തും. പിന്നെയും ഏഴ് ദിവ സം ക്വാറന്റൈന്‍ ഉണ്ടാകും. നെഗറ്റീവാണെങ്കിലും 14 ദിവസം ക്വാറന്റൈനില്‍ കഴിയണം. പോസിറ്റീവാ കുന്നവരുടെ സാമ്പിള്‍ ജെനോമിക് സര്‍വയലന്‍സിന് കൊടുക്കും. ഇവരുടെ ചികിത്സയ്ക്ക് പ്രത്യേക സംവി ധാനമുണ്ടാക്കും.

Also read:  കാസര്‍ഗോഡ് ഭാര്യയെ വെടിവെച്ച് കൊന്ന ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു

ആരെങ്കിലും പോസിറ്റീവാകുന്നുണ്ടെങ്കില്‍ അവരുടെ സാമ്പിള്‍ ജെനോമിക് സര്‍വയലന്‍സിന് കൊടു ക്കും.ഹൈറിസ്‌ക് അല്ലാത്ത രാജ്യങ്ങളില്‍ നിന്നും വരുന്നവരില്‍ അഞ്ച് ശതമാനം ആളുകളെ റാന്റം ടെ സ്റ്റിംഗിന് വിധേയമാക്കും.അവര്‍ സ്വയം നിരീക്ഷണത്തിലായിരിക്കണം. 14 ദിവസം ജാഗ്രത ഉണ്ടായിരി ക്കണം.വിമാനത്താവളങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകരെ നിയോഗിച്ച് യാത്രക്കാരെ നിരീക്ഷിക്കുന്നു ണ്ടെന്നും മന്ത്രി വ്യക്തമാക്കി.