പ്രതിദിന കോവിഡ് കേസുകളില്‍ കേരളം തന്നെയാണ് മുന്നില്‍. രാജ്യത്തെ പ്രതിദിന കേസുകളില്‍ പകുതിയിലധികവും കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്
ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 39,070 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 491 പേര്‍ രോഗ ബാധിതരായി മരിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ 40000ന് മുകളില്‍ ഉണ്ടായിരുന്ന പ്രതിദിന കോവി ഡ് രോഗികളുടെ എണ്ണം തുടര്‍ച്ചയായ രണ്ടാം ദിവസവും കുറയുന്നതായാണ് കണക്കുകള്‍ വ്യക്ത മാക്കുന്നത്. കഴിഞ്ഞ ദിവസം 38,628 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്.
രാജ്യത്ത് ഇതുവരെ 3,19,34,455 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 3,10,99,771 പേര്‍ രോ ഗമുക്തരായി. 4,27,862 പേര്‍ രോഗബാധിതരായി മരിച്ചു. നിലവില്‍ 4,06,822 പേരാണ് ചികിത്സയി ലുള്ളത്. നിലവില്‍ 97.39 ശതമാനമാണ് രോഗമുക്തി നിരക്ക്. ആകെ രോഗബാധിതരുടെ 1.27 ശത മാനം മാത്രമാണ് നിലവില്‍ ചികിത്സയിലുള്ളത്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.27 ശതമാ നമാണ്. പ്രതിവാര ടിപിആര്‍ അഞ്ച് ശതമാനത്തി ല്‍ താഴെ തുടരുകയാണ്. നിലവില്‍ ഇത് 2.38 ശ തമാനമാണ്. കോവിഡ് പരിശോധന ഗണ്യമായി വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതുവരെ 48 കോടി പരിശോ ധനകളാണ് നടത്തിയത്. രാജ്യവ്യാപക വാക്സിനേഷന്റെ ഭാഗമായി 50.68 കോടി ഡോസ് വാക്സിനാണ് നല്‍കിയത്.
പ്രതിദിന കോവിഡ് കേസുകളില്‍ കേരളം തന്നെയാണ് മുന്നില്‍. രാജ്യത്തെ പ്രതിദിന കേസുക ളില്‍ പകുതിയിലധികവും കേരളത്തിലാണ് റിപ്പോ ര്‍ട്ട് ചെയ്യുന്നത്. ഇന്നലെ സംസ്ഥാനത്ത് 20,367 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ആകെ കോവിഡ് ബാധിതര്‍ 35,33,918. ഇവരില്‍ 33,37,579 പേര്‍ രോഗമുക്തരായി. ആകെ മരണം 17,654 ആയി. 1,78,166 പേരാണ് ഇനി ചികിത്സയിലുള്ളത്.