യുജിസി സംസ്‌കൃത ഭാഷാ നിഘണ്ടു തയ്യാറാക്കാനുള്ള ചുമതലയിലാണ് വീഴ്ച വരുത്തിയത്. ഡോ.പൂര്‍ണിമാ മോഹന്റെ അയോഗ്യത ചൂണ്ടിക്കാട്ടുന്ന കൂടുതല്‍ വിവരങ്ങളാണ് പുറത്തു വന്നത്
തിരുവനന്തപുരം: കേരള സര്‍വകലാശാല മലയാളം മഹാ നിഘണ്ടു എഡിറ്റര്‍ നിയമനം വിവാദമാ യിരിക്കെ ഡോ. പൂര്‍ണിമാ മോഹനന്‍ സംസ്‌കൃത ഭാഷാ നിഘണ്ടു തയ്യാറാക്കാനുള്ള ചുമതലയില്‍ വീഴ്ച വരുത്തി വരുത്തിയതായി റിപ്പോര്‍ട്ട്. യുജിസി സംസ്‌കൃത ഭാഷാ നിഘണ്ടു തയ്യാറാക്കാനുള്ള ചുമതലയിലാണ് വീഴ്ച വരുത്തിയത്. ഡോ.പൂര്‍ണിമാ മോഹന്റെ അയോഗ്യത ചൂണ്ടിക്കാട്ടുന്ന കൂടുത ല്‍ വിവരങ്ങളാണ് പുറത്തു വന്നത്.
2012ലാണ് യുജിസി സംസ്‌കൃത ഭാഷാ നിഘണ്ടു തയ്യാറാക്കാന്‍ ഡോ. പൂര്‍ണിമാ മോഹനെ നിയമി ച്ചത്. നേരത്തെ ദ്രാവിഡ ഭാഷയുടെയും ഇന്തോ യൂറോപ്യന്‍ ഭാഷകളുടെയും സാംസ്‌കാരിക വൈ വിധ്യ നിഘണ്ടു തയ്യാറാക്കാനുള്ള ശ്രമങ്ങള്‍ പാതിവഴിയില്‍ ഉപേക്ഷിച്ചയാളാണ് ഡോ. പൂര്‍ണിമാ മോഹന്‍. ഒടുവില്‍ യുജിസിയുടെ പരാതി പ്രകാരം പണം തിരിച്ചടക്കേണ്ടിയും വന്നു.
ദ്രാവിഡ ഭാഷയുടെയും ഇന്തോ യൂറോപ്യന്‍ ഭാഷകളുടെയും സാംസ്‌കാരിക വൈവിധ്യ നിഘണ്ടു തയ്യാറാക്കാനായിരുന്നു ചുമതല. 7.80 ലക്ഷം രൂപ ഇതിനായി അനുവദിച്ചു. രണ്ട് വര്‍ഷത്തില്‍ തീര്‍ ക്കേണ്ട ദൗത്യം അഞ്ച് വര്‍ഷം പിന്നിട്ടിട്ടും തുടങ്ങുക പോലും ചെയ്തില്ല. സംസ്‌കൃത സര്‍വകലാശാല യുടെ നിരന്തര ആവശ്യ പ്രകാരം 2017ലാണ് തുക തിരിച്ചടച്ചത്.
സംസ്‌കൃത നിഘണ്ടു തയ്യാറാക്കുന്നതിലെ വീഴ്ച കൂടി ചൂണ്ടിക്കാട്ടി സേവ് ദി യൂണിവേഴ്‌സിറ്റി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കു പരാതി നല്‍കിയത്.












