English हिंदी

Blog

stock scan

കെ.അരവിന്ദ്‌

നിലവില്‍ `സണ്‍ റൈസ്‌ സെക്‌ടര്‍’ ആയി കണക്കാക്കാവുന്ന മേഖലയാണ്‌ ഇന്‍ഷുറന്‍സ്‌. ബിസിനസില്‍ വളര്‍ച്ചയുടെ പുതിയ പ്രഭാതം പൊട്ടിവിരിയുന്ന മേഖലകളെയാണ്‌ `സണ്‍റൈസ്‌ സെക്‌ടര്‍’ എന്ന്‌ വിശേഷിപ്പിക്കുന്നത്‌.

2000-2001ല്‍ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 2.71 ശതമാനമായിരുന്നു ഇന്‍ഷുറന്‍സ്‌ പ്രീമിയം ബിസിനസെങ്കില്‍ 2019-20ല്‍ അത്‌ 3.69 ശതമാനമായി ഉയര്‍ന്നു. ഇതോടെ ഇന്‍ഷുറന്‍സ്‌ കമ്പനികള്‍ വരുമാനത്തേക്കാള്‍ കൂടുതല്‍ ചെലവ്‌ വരുന്ന ആദ്യഘട്ടം പിന്നിടുകയും ലാഭക്ഷമതയിലെത്തുകയും ചെയ്‌തു.

Also read:  പുകവലിക്കുന്നവര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ്‌ ലഭ്യം

നേരത്തെ രാജ്യത്തെ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ മേഖലയുടെ ഏറിയപങ്കും കൈയാളുന്ന എല്‍ഐസി മാത്രമായിരുന്നു ലാഭത്തിലോടുന്ന ലൈഫ്‌ ഇന്‍ഷുറന്‍സ്‌ കമ്പനി. ഇന്ന്‌ ആ സ്ഥിതി മാറി കഴിഞ്ഞു. ലാഭക്ഷമതയുടെ ഘട്ടത്തിലേക്ക്‌ കടന്നു കഴിഞ്ഞ സ്വകാര്യ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ കമ്പനികള്‍ തുടര്‍ന്ന്‌ മികച്ച വളര്‍ച്ച കൈവരിക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.

ഇന്‍ഷുറന്‍സ്‌ ഇന്റര്‍മീഡിയറികള്‍ക്ക്‌ നൂറ്‌ ശതമാനം വിദേശ നിക്ഷേപം അനുവദിച്ചിട്ടുണ്ട്‌. ലൈഫ്‌ ഇന്‍ഷുറന്‍സ്‌ മേഖലയിലെ പ്രമുഖ കമ്പനിയായ എസ്‌.ബി.ഐ ലൈഫ്‌ ഈ മേഖലയിലെ വളര്‍ച്ചയുടെ പ്രധാന ഗുണഭോക്താവായിരിക്കും. അടുത്ത മൂന്ന്‌-അഞ്ച്‌ വര്‍ഷ കാലയളവില്‍ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ വ്യവസായം 12-15 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ്‌ പ്രതീക്ഷ.

Also read:  ഭീകരപ്രവര്‍ത്തനത്തിനു ധനസഹായം ; യാസിന്‍ മാലിക്കിന് ജീവപര്യന്തം വിധിച്ച് എന്‍ഐഎ കോടതി

നടപ്പു സാമ്പത്തിക വര്‍ഷം ജൂലായ്‌-സെപ്‌റ്റംബര്‍ ത്രൈമാസത്തില്‍ എസ്‌.ബി.ഐ ലൈഫിന്റെ ലാഭം 300 കോടി രൂപയാണ്‌. 120 ശതമാനം വളര്‍ച്ചയാണ്‌ കമ്പനി മുന്‍വര്‍ഷം സമാന കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ കൈവരിച്ചത്‌. അറ്റ പ്രീമിയം വരുമാനം 22 ശതമാനം വളര്‍ച്ചയോടെ 12,858 കോടി രൂപയായി ഉയര്‍ന്നു.

Also read:  സാമ്പത്തിക രംഗത്ത് നടപ്പു വർഷം വൻ തിരിച്ചടിയുണ്ടാകുമെന്ന് എസ്ബിഐ

2017 സെപ്‌റ്റംബറിലാണ്‌ എസ്‌.ബി.ഐ ലൈഫ്‌ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ്‌ ചെയ്‌തത്‌. മികച്ച വളര്‍ച്ചാ സാധ്യത നിലനില്‍ക്കുന്നതിനാല്‍ ഉയര്‍ന്ന മൂല്യത്തോടെയാണ്‌ ഓഹരി വ്യാപാരം ചെയ്യുന്നതെങ്കിലും സണ്‍റൈസ്‌ സെക്‌ടര്‍ എന്ന നിലയില്‍ വരും വര്‍ഷങ്ങളില്‍ നിക്ഷേപകരുടെ സമ്പത്ത്‌ വളര്‍ത്താന്‍ ശേഷിയുള്ള ഓഹരിയാണ്‌ ഇത്‌. ദീര്‍ഘകാല ലക്ഷ്യത്തോടെ ഓഹരികളെ തെരഞ്ഞെടുക്കുന്ന നിക്ഷേപകര്‍ക്ക്‌ പരിഗണിക്കാവുന്ന ഓഹരിയാണ്‌ എസ്‌.ബി.ഐ ലൈഫ്‌ ഇന്‍ഷുറന്‍സ്‌.