ഇടുക്കി വണ്ടിപ്പെരിയാറില്‍ ആറ് വയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊല പാതകമാണെന്ന് കണ്ടെത്തല്‍. കുട്ടിയെ കൊന്ന് കെട്ടിത്തൂക്കിയതായണെന്ന് പൊലീസ് വ്യക്തമാ ക്കി. സംഭവത്തില്‍ അയല്‍വാസിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അര്‍ജുന്‍ ആണ് അറസ്റ്റിലായത്
തൊടുപുഴ: മരിച്ച നിലയില്‍ കണ്ടെത്തിയ ആറ് വയസുകാരിയെ കൊന്ന് കെട്ടിത്തൂക്കിയതായണെ ന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. സംഭവുമായി ബന്ധപ്പെട്ട് അയല്‍വാസി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി വണ്ടിപ്പെരിയാറില്‍ ലയത്തിലെ തൊട്ടടുത്ത മുറിയില്‍ താമസിച്ചി രുന്ന അര്‍ജുന്‍ (22) ആണ് അറസ്റ്റിലായത്.
വണ്ടിപ്പെരിയാര്‍ ചുരക്കുളം എസ്റ്റേറ്റിലെ ദമ്പതികളുടെ ഇളയ മകളാണ് മരിച്ചത്. കഴിഞ്ഞ മാസം 30 നാണ് പെണ്‍കുട്ടിയെ വീടിനുള്ളില്‍ മരിച്ച് കിടക്കുന്നതായി കണ്ടെത്തിയത്. പകല്‍ മാതാപിതാക്ക ള്‍ ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം. ലയത്തിലെ മുറിയില്‍ കെട്ടിയിട്ടിരുന്ന കയറില്‍ തൂങ്ങിയ നിലയിലായിരുന്നു കുട്ടിയുടെ മൃതദേഹം.
വീട്ടിനുള്ളില്‍ കളിക്കുന്നതിനിടെ കയര്‍ കഴുത്തില്‍ കുരുങ്ങി മരിച്ചതെന്നായിരുന്നു ആദ്യ നിഗമ നം. കോട്ടയം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ പെണ്‍കുട്ടി കടുത്ത പീഡ നത്തിനു ഇരയായിരുന്നതായി കണ്ടെത്തിയത് കേസന്വേഷണത്തിന് വഴിത്തിരിവായി. എസ്റ്റേറ്റ് ലയത്തിലെ തൊട്ടടുത്ത മുറിയില്‍ താമസിച്ചിരുന്ന യുവാവ് കുട്ടിയെ നിരന്തരം പിഡിപ്പിച്ചിരുതായി പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അര്‍ജുന്‍ പൊലിസ് പിടിയിലായത്.
മാതാപിതാക്കള്‍ രാവിലെ ജോലിക്ക് പോകുന്ന തക്കം നോക്കിയാണ് യുവാവ് കുട്ടിയെ നിരന്തരം പീ ഡിപ്പിച്ചിരുന്നത്. സംഭവ ദിവസം ഉപദ്രവിക്കുന്നതിനിടെ പെണ്‍കുട്ടി ബോധരഹിതയായി. അനക്ക മില്ലാതെ കിടന്ന കുട്ടി മരിച്ചെന്ന് കരുതിയ പ്രതി മുറിക്കുള്ളിലെ കയറില്‍ കെട്ടിതൂക്കി കടന്നുകള യുകയായിരുന്നുവെന്ന് പൊലിസ് വ്യക്തമാക്കി. പേക്‌സോ ചുമത്തി കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതിയില്‍ ഹാജരാക്കും.