2019 മുതല്‍ താന്‍ കടുത്ത ജാതി വിവേചനം നേരിടുകയാണെന്ന് ഇ-മെയില്‍ മുഖേന വകു പ്പ് മേധാവിക്ക് അയച്ച രാജിക്കത്തില്‍ വിപിന്‍ പറയുന്നു. മദ്രാസ് ഐ ഐ ടിയില്‍ നടക്കുന്ന ജാതിവിവേചനത്തെകുറിച്ച് പഠിക്കാന്‍ കമ്മിറ്റിയെ നിയമിക്കണമെന്നും വിപിന്‍ ആവശ്യ പ്പെട്ടു.
ചെന്നൈ : മദ്രാസ് ഐഐടിയില കടുത്ത ജാതി വിവേചനത്തെ തുടര്‍ന്ന് മലയാളി അധ്യാപകന്‍ രാജിവച്ചു. ഹുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സ് (എച്ച് എസ് എസ്) വിഭാഗത്തിലെ അസിസ്റ്റ ന്റ് പ്രൊഫ. വിപിന്‍ പി വീട്ടിലാണ് രാജിവച്ചത്.
ജോലിയില്‍ പ്രവേശിച്ച 2019 മുതല്‍ കടുത്ത ജാതിവിവേചനമാണ് നേരിടുന്നത്. വ്യക്തികളില്‍ നി ന്നാണ് വിവേചനമെന്നും ഇ-മെയില്‍ മുഖേന വകുപ്പ് മേധാവിക്ക് അയച്ച രാജിക്കത്തില്‍ വിപിന്‍ പറയുന്നു. മദ്രാസ് ഐഐടിയില്‍ നടക്കുന്ന ജാതിവിവേചനത്തെകുറിച്ച് പഠിക്കാന്‍ കമ്മിറ്റിയെ നിയമിക്കണമെന്നും വിപിന്‍ ആവശ്യപ്പെട്ടു. എസ് സി, എസ്ടി, ഒബിസി വിഭാഗങ്ങളിലു ള്ളവര്‍ക്കാ ണ് ജാതിവിവേചനം നേരിടുന്നത്.
തന്നെപ്പോലെ ജാതിവിവേചനം നേരിടുന്നവര്‍ പരാതിയുമായി മുന്നോട്ടുവരണമെന്നും വിപിന്‍ ആ വശ്യപ്പെട്ടു. വിപിന്റെ രാജിക്കത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
2019 ലാണ് മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ത്ഥിയായ ഫാത്തിമ ലത്തിഫ് അധ്യാപകരുടേ യും മാനേജ്‌മെന്റിന്റേയും മതത്തിന്റെ പേരി ലുണ്ടായ വിവേചനങ്ങളുടെ പേരില്‍ ആത്മഹത്യ ചെയ്തത്. ഇത് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ഈ കേസില്‍ ഇപ്പോള്‍ സിബിഐ അന്വേഷണം നടക്കുകയാണ്. അതിനിടെ കാമ്പസില്‍ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി.