സ്വര്‍ണ്ണം കൊണ്ടുവന്നത് അര്‍ജുന്‍ ആയങ്കിക്ക് നല്‍കാനാണെന്ന് വിദേശത്ത് നിന്നും സ്വര്‍ണവു മായി കരിപ്പൂരിലെത്തിയ ഇടനിലനിരക്കാന്‍ മുഹമ്മദ് ഷെഫീഖിന്റെ വെളി പ്പെടുത്തല്‍
കൊച്ചി: കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ വാദങ്ങള്‍ തള്ളി ഇടനില ക്കാരന്‍ മുഹമ്മദ് ഷഫീഖ്. അര്‍ജുന്‍ ആയങ്കിക്ക് നല്‍കാനാണെന്ന് വിദേശത്ത് നിന്നും സ്വര്‍ണ വുമായി കരിപ്പൂരിലെത്തിയ ഇടനിലനിരക്കാന്‍ മുഹമ്മദ് ഷെഫീഖിന്റെ വെളിപ്പെടുത്തല്‍.
സ്വര്‍ണ്ണം കൈമാറിയവര്‍ അര്‍ജുന്‍ എത്തും എന്നാണ് അറിയിച്ചിരുന്നത്. സ്വര്‍ണ്ണവുമായി എത്തു ന്ന ദിവസം 25 ലധികം തവണ അര്‍ജുന്‍ വിളിച്ചതായും മുഹമ്മദ് ഷഫീഖ് കസ്റ്റംസിന് മൊഴി നല്‍കി. ഇരുവരയും ഒരുമിച്ചിരുത്തിയുള്ള ചോദ്യം ചെയ്യലിലാണ് ഷഫീഖിന്റെ വെളിപ്പെടുത്തല്‍. അതേസ മയം ഷഫീഖിന്റെ മൊഴി അര്‍ജുന്‍ നിഷേധിച്ചു.
എന്നാല്‍ താന്‍ സ്വര്‍ണ്ണക്കടത്തിന് കൂട്ടുനിന്നിട്ടില്ലെന്ന നിലപാടിലാണ് അര്‍ജുന്‍. സ്വര്‍ണക്കടത്തില്‍ താന്‍ പങ്കെടുത്തിട്ടില്ലെന്നും കടം നല്‍കിയ പണം വിദേശത്ത് നിന്നെത്തുന്ന ഷെഫീഖില്‍ നിന്ന് തി രികെ വാങ്ങാനാണ് കരിപ്പൂരിലെത്തിയതെന്നുമായിരുന്നു അര്‍ജുന്‍ ആയങ്കി ഇന്നലെ മൊഴി നല്‍ കിയത്. ഇത് തള്ളുന്നതാണ് ഷെഫീഖിന്റെ വാക്കുകള്‍.
അതേസമയം അര്‍ജുന്‍ ആയങ്കിയുടെ ബിനാമിയെന്ന് കരുതപ്പെടുന്ന ഡിവൈഎഫ്‌ഐ നേതാവ് സി സജേഷ് കസ്റ്റംസിന് മുന്നില്‍ ചോദ്യം ചെയ്യ ലിന് ഹാജരായി. സജീഷിന്റെ പേരിലുള്ള കാറാണ് അര്‍ജുന്‍ സ്വര്‍ണ്ണക്കടത്തിന് അടക്കം ഉപയോഗിച്ചത്.












