മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവിന്റെ സഹോദരന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ക്വട്ടേഷന്‍ സ്വര്‍ണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെ ന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യ ക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ.
കണ്ണൂര്‍: മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവിന്റെ സഹോദരന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ക്വട്ടേഷന്‍ സ്വര്‍ണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെ ന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാ ഫി പറമ്പില്‍ എംഎല്‍എ. അന്വേഷണം മുന്നോട്ടുപോവുമ്പോള്‍ പലപേരുകളും പറഞ്ഞ് കേള്‍ക്കു ന്നുണ്ട്. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവിന്റെ സഹോദരന്‍ ഉള്‍പ്പടെയുള്ള ആളുകള്‍ ഇത്തരം സംഘങ്ങളുമായി ബന്ധമുള്ളവരാ ണെ ന്ന് പറയുന്നു. പ്രാദേശികമായി പാര്‍ട്ടി സ്വര്‍ണ്ണക്കടത്തിന്റെ പങ്കുപറ്റുകയാണെന്നും സ്വതന്ത്ര അന്വേഷണം നടക്കണമെന്നും ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു.
ക്രിമിനല്‍ സംഘങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുകയാണ് സിപിഐഎം. ഭരണം ദുരുപയോഗം ചെ യ്യുന്നു. സിപിഎം ക്വട്ടേഷന്‍ സംഘങ്ങളെ ഒരു പോഷക സംഘടനയായിട്ടാണ് കാണുന്നതെന്നും ഷാഫി കുറ്റപ്പെടുത്തി. പതിവ് പോലെ പ്രതിസ്ഥാനത്ത് സിപിഎം ആണെങ്കില്‍ പൊലിസും ഭരണ സംവിധാനവും പ്രതികള്‍ക്കൊപ്പം നിന്നുള്ള അന്വേഷണമാണ് ഇനിയും നടത്താന്‍ ഉദ്ദേശിക്കുന്ന തെങ്കില്‍ അതിനെതിരേ ശക്തമായി പ്രതി ഷേധിക്കും.
സിപിഎം നടത്തുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ കള്ളക്കടത്തിനെയും ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങ ളെയും മറച്ചുപിടിക്കാനുള്ള മുഖംമൂടിയാണ്. പി ജ യരാജന്റെ നേതൃത്വത്തില്‍ ഐആര്‍പിസി എന്ന പേരില്‍ നടപ്പാക്കുന്ന ചില പ്രവര്‍ത്തനങ്ങള്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് മറഞ്ഞിരിക്കാനുള്ള ഉപാ ധിയാണെന്നും ഷാഫി പറമ്പില്‍ കണ്ണൂരില്‍ പറഞ്ഞു.











