English हिंदी

Blog

mullappally

 

തിരുവനന്തപുരം: കോണ്‍ഗ്രസ് എംപിമാര്‍ നിഴല്‍ യുദ്ധം നടത്തുന്നത് ശരിയല്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. പരാതി എന്തെങ്കിലും ഉണ്ടെങ്കില്‍ അത് നേതൃത്വത്തെ അറിയിക്കുകയാണ് വേണ്ടതെന്നും മാധ്യമങ്ങളിലൂടെ പരാതി പറയുന്നത് ശരിയല്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

Also read:  തെരഞ്ഞെടുപ്പ് പരാജയം: കെപിസിസി രാജ്ഭവന്‍ മാര്‍ച്ച് മാറ്റിവെച്ചു

സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി കെ.മുരളീധരന്‍ എംപി രംഗത്തെത്തിയതിന് പിന്നാലെയാണ് മുല്ലപ്പള്ളിയുടെ പ്രസ്താവന. സര്‍ക്കാരിനെതിരെയുള്ള സമരം നിര്‍ത്തിയത് ആരെയും ഭയന്നല്ലെന്നും വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക് ദുഷ്ടലാക്കാണെന്നും മുല്ലപ്പള്ളി പ്രതികരിച്ചു.

Also read:  കോവിഡ് പ്രതിരോധം; ചിലയിടങ്ങളില്‍ ഗുരുതര വീഴ്ച, അടിയന്തര തിരുത്തല്‍ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി

സര്‍ക്കാരിനെതിരായ സമരങ്ങള്‍ നിര്‍ത്താനുള്ള തീരുമാനം ആരോടും ആലോചിക്കാതെയാണ് എടുത്തതെന്ന് മുരളീധരന്‍ കുറ്റപ്പെടുത്തിയിരുന്നു. പാര്‍ട്ടിയില്‍ കൂടിയാലോചനകള്‍ നടക്കുന്നില്ലെന്നും സമരങ്ങള്‍ നിര്‍ത്താനുള്ള തീരുമാനം എടുത്തത് പേടിച്ചിട്ടാണെന്ന് തോന്നുമെന്നും മുരളീധരന്‍ വിമര്‍ശിക്കുകയുണ്ടായി.