ട്വിറ്ററിന്റെ ട്വീപ് ലൈഫ് എന്ന വിഭാഗത്തിലാണ് ഇന്ത്യയുടെ ഭൂപടം തെറ്റായ രീതിയില്‍ കൊടുത്തത്. ജമ്മു കശ്മീരും ലഡാക്കും വ്യത്യസ്ത രാജ്യമായാണ് ഭൂപടത്തില്‍ കാണിച്ചത്
ന്യൂഡല്‍ഹി : ട്വിറ്ററിന്റെ വെബ്സൈറ്റിലെ ഇന്ത്യന്‍ ഭൂപടത്തില്‍ കശ്മീരും ലഡാക്കുമില്ല. ജമ്മു കശ്മീ രിനെ സ്വതന്ത്ര രാജ്യമായും ലഡാക്കിനെ ചൈനയുടെ ഭാഗമായും ആണ് ട്വിറ്റര്‍ ചിത്രീകരിച്ചത്. ട്വിറ്റ റിന്റെ കരിയര്‍ വെബ്പേജിലെ ട്വീപ്പ് ലൈഫ് സെക്ഷനിലാണ് ഇന്ത്യയുടെ മാപ്പ് തെറ്റായ രീതിയില്‍ ചിത്രീകരിച്ചത്. ജമ്മു കശ്മീര്‍ മറ്റൊരു രാജ്യമാണെന്നും ലഡാക് ചൈനയുടെ ഭാഗമാണെന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സംഭവത്തില്‍ ട്വിറ്ററിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
നേരത്തെയും ട്വിറ്റര്‍ ഇന്ത്യയിലെ പ്രദേശങ്ങളെ മാപ്പില്‍ തെറ്റായി രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ താക്കീത് നല്‍കിയതോടെ ക്ഷമ ചോദിച്ച് തിരുത്തുകയായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഐടി ചട്ടങ്ങള്‍ പാലിക്കാതെ വെല്ലുവിളിയോടെ മുന്നോട്ട് പോകാന്‍ ശ്രമിക്കുന്നതി നി ടെയാണ് ഇന്ത്യയുടെ മാപ്പിനെ തന്നെ ട്വിറ്റര്‍ തെറ്റായി ചിത്രീകരിച്ചിരിക്കുന്നത്.
ഇന്ത്യയുടെ ഭൂപടം തെറ്റായി പ്രദര്‍ശിപ്പിച്ചതിന് ട്വിറ്ററിനെതിരെ കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുക്കാന്‍ സാധ്യത. ട്വിറ്റര്‍ ഉപയോക്താവാണ് തെറ്റായ ഭൂപടത്തെ സംബന്ധിച്ച് അറിയിപ്പ് നല്‍കിയത്. വലിയ പ്രതിഷേധമാണ് ട്വിറ്റര്‍ ഉപയോക്താക്കള്‍ക്കിടയില്‍ ഇതുസംബന്ധിച്ച് ഉയരുന്നത്. നിലവില്‍ വിവിധ വിഷയങ്ങളില്‍ ട്വിറ്ററും കേന്ദ്ര സര്‍ക്കാറും ഏറ്റുമുട്ടുന്നതിനിടെയാണ് പുതിയ വിവാദം.