Web Desk
രാജ്യത്തെ കോവിഡ്-19 പ്രതിരോധത്തിനായി ഇന്ത്യാഗവൺമെന്‍റും ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്‍റ് ബാങ്കും 75 കോടി ഡോളറിന്‍റെ കരാർ ഒപ്പുവച്ചു. കോവിഡ്-19 മഹാമാരിയുടെ പ്രത്യാഘാതങ്ങൾ നേരിടുന്ന പാവങ്ങളെയും ദുർബല വിഭാഗങ്ങളിൽപ്പെട്ട കുടുംബങ്ങളെയും ശാക്തീകരിക്കുന്നതിനായി ഇന്ത്യാഗവൺമെന്‍റും ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്‍റ് ബാങ്കും (എ.ഐ.ഐ.ബി.) 75 കോടിഡോളറിന്‍റെ “കോവിഡ്-19 ആക്റ്റീവ്റെസ്പോൺസ് ആന്‍റ് എക്സ്പെന്‍റിച്ചർസപ്പോർട്ട് പ്രോഗ്രാം” ഒപ്പുവച്ചു.
ഇന്ത്യാ ഗവൺമെന്‍റിനു വേണ്ടി ധനകാര്യമന്ത്രാലയത്തിന്‍റെ സാമ്പത്തിക കാര്യവകുപ്പ് അഡീഷണൽ സെക്രട്ടറി ശ്രീസമീർ കുമാർ ഖാരെയും, എ.ഐ.ഐ.ബി.യെ പ്രതിനിധീകരിച്ച് ഡയറക്ടര്‍ ജനറൽ (ആക്ടിംഗ്) ശ്രീരജത് മിശ്രയുമാണ് കരാറിൽ ഒപ്പുവച്ചത്.
കോവിഡ്-19 എമർജൻസി റെസ്പോൺസ് ആന്‍റ് ഹെൽത്ത്സിസ്റ്റംസ് തയ്യാറെടുപ്പ് പദ്ധതിക്കായിനേരത്തെ അനുവദിച്ച 50 കോടി ഡോളർവായ്പയ്ക്ക് പുറമെ, കോവിഡ് -19പ്രതിസന്ധി നേരിടാൻഎ.ഐ.ഐ.ബി.അനുവദിക്കുന്നരണ്ടാമത്തെ വായ്പയാണ് ഇത്.
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളകുടുംബങ്ങൾ, കൃഷിക്കാർ, ആരോഗ്യപ്രവർത്തകർ, സ്ത്രീകൾ, സ്ത്രീകളുടെസ്വയം സഹായ സംഘങ്ങൾ, വിധവകൾ,അംഗപരിമിതര്‍, മുതിർന്നപൗരന്മാർ,കുറഞ്ഞ വേതനംലഭിക്കുന്നവർ, നിർമ്മാണതൊഴിലാളികൾ തുടങ്ങിയവരായിരിക്കുംപദ്ധതിയുടെ പ്രാഥമികഗുണഭോക്താക്കൾ.
ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർഇൻവെസ്റ്റ്‌മെന്റ് ബാങ്കും(എ.ഐ.ഐ.ബി.) ഏഷ്യൻഡെവലപ്‌മെന്റ് ബാങ്കും (എ.ഡി.ബി) 225കോടി ഡോളറാണ് പദ്ധതിക്ക് നൽകുന്നധനസഹായം. ഇതിൽ 75 കോടി ഡോളർഎ.ഐ.ഐ.ബിയും 150 കോടി ഡോളർഎ.ഡി.ബിയും നൽകും.ധനമന്ത്രാലത്തിന്‍റെ മേൽനോട്ടത്തിൽ വിവിധ മന്ത്രാലയങ്ങളായിരിക്കും പദ്ധതിനടപ്പാക്കുക.