ജമ്മു കശ്മീര്‍ വിമാനത്താവളത്തിലെ ടെക്‌നിക്കല്‍ ഏരിയയില്‍ സ്‌ഫോടനം. രണ്ട് പേര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സ്‌ഫോടനം ഉണ്ടായത്. അഞ്ച് മിനുട്ട് വ്യത്യാ സത്തില്‍ രണ്ട് തവണ സ്‌ഫോടനമുണ്ടായി.
ജമ്മു : ജമ്മു കശ്മീര്‍ വിമാനത്താവളത്തില്‍ സ്ഫോടനം. വ്യോമസേനയുടെ നിയന്ത്രണത്തിലുള്ള വിമാ നത്താവളത്തിലെ ടെക്നിക്കല്‍ ഏരിയ യിലാണ് ഡ്രോണുകള്‍ ഉപയോഗിച്ച് സ്ഫോടനം നടത്തിയത്. സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റു. ഇവരുടെ നില ഗുരുതരമാണ്.
ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സ്ഫോടനമുണ്ടായത്. അഞ്ച് മിനുട്ട് വ്യത്യാസത്തില്‍ രണ്ട് ത വണ സ്ഫോടനം നടന്നു.പ്രദേശത്ത് ബോംബ് സ്‌ക്വാഡും മറ്റും എത്തിച്ചേര്‍ന്നിട്ടുണ്ട്. വിശദമായ പരി ശോധന നടന്നുവരികയാണ്. സാധാരണ വിമാനങ്ങളും ഇറങ്ങുന്ന ജമ്മു വിമാന ത്താവളത്തില്‍ റണ്‍വേയും എയര്‍ ട്രാഫിക് കണ്‍ട്രോളും വ്യോമസേനയുടെ നിയന്ത്രണത്തിലാണ്.