Web Desk
കൊച്ചി: കൊച്ചി നഗരസഭ പരിധിയിലുള്ള കടകള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്ന് കര്‍ശന നിര്‍ദേശം. പ്രോട്ടോക്കോള്‍ ലംഘിക്കുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് നഗരസഭ അറിയിച്ചു. കടകളില്‍ എത്തുന്നവര്‍ മാസ്‍ക് ധാരണം, സാമൂഹിക അകലം പാലിക്കല്‍, സാനിറ്റൈസര്‍ ഉപയോഗം തുടങ്ങിയവ കര്‍ശനമായി പാലിക്കണമെന്നും 10 നും 60 നും ഇടയില്‍ പ്രായമുള്ളവര്‍ സ്ഥാപനങ്ങളില്‍ പ്രവേശിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം എറണാകുളം ജില്ലയില്‍ 8 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. ജില്ലയിലെ ആശുപത്രികളില്‍ 139 പേരാണ് ചികിത്സയിലുള്ളത്.