ലാക്ഡൗണ്‍ ഏര്‍പ്പെടുത്തുകയും അവശ്യവസ്തുക്കള്‍ക്ക് മാത്രം പ്രവര്‍ത്ത നാനുമതി നല്‍കിയതോടെയാണ് ജിഎസ്ടി വരുമാനം ഇടിഞ്ഞത്
തിരുവനന്തപുരം : ലോക്ഡൗണില്‍ വ്യാപാരമേഖലയിലുണ്ടായ തര്‍ച്ച സംസ്ഥാനത്തിന്റെ വരുമാ നത്തില്‍ ഇടിവുണ്ടാക്കി. ജിഎസ്ടി വരുമാനത്തി ല്‍ മാത്രം 1255 കോടിയുടെ കുറ വുണ്ടായിട്ടുണ്ടെ ന്ന് റിപ്പോര്‍ട്ടുകള്‍. ലാക്ഡൗണ്‍ ഏര്‍പ്പെടുത്തുകയും അവശ്യവസ്തുക്കള്‍ക്ക് മാത്രം പ്രവര്‍ത്തനാനുമ തി നല്‍കിയതോടെയാണ് ജിഎസ്ടി വരുമാനം ഇടിഞ്ഞത്.
വരുമാനം കുറഞ്ഞതോടെ സംസ്ഥാനം വന്‍ ധന പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. കേരളത്തി ന്റെ പ്രധാന വരുമാന മാര്‍ഗങ്ങളായ മദ്യവും, ലോട്ടറിയും ഈ കാലയളവില്‍ വില്‍ക്കാതായ തോടെ യാണ് ഇത്. മദ്യവില്‍പന നിലച്ചതോടെ 1300 കോടിയും ലോട്ടറി വില്‍പന മുടങ്ങിയതോടെ 118 കോ ടിയും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് കൂടാതെ സ്റ്റാംപ് ഡ്യൂട്ടി വരുമാനം 220 കോടിയില്‍നിന്ന് 26 കോടിയായി കുറഞ്ഞു. രജിസ്ട്രേഷന്‍ ഫീസിനത്തില്‍ 78 കോടി ലഭിച്ചിരുന്നത് 9 കോടിയായി.
മെയ് എട്ടിനാണ് സംസ്ഥാനത്ത് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. ഇതോടെ ഏപ്രിലില്‍ 2298 കോ ടിയായിരുന്ന ജിഎസ്ടി വരുമാനം 1255 കോടി കുറഞ്ഞ് 1043 കോടിയായി താഴുകയായിരുന്നു. സം സ്ഥാന സര്‍ക്കാരിന്റെ നേരിട്ടുള്ള വിഹിതമായ എസ്ജിഎസ്ടി 1075 കോടിയില്‍നിന്ന് 477 കോടി യായാണ് കുറഞ്ഞത്. 598 കോടിയുടെ കുറവ്.
സംസ്ഥാനത്ത് പ്രതിമാസം 1500 മുതല്‍ 1800 വരെ കോടിയുടെ മദ്യകച്ചവടമാണ് നടക്കുന്നത്. ഇതി ന്റെ നികുതിയിനത്തില്‍ മാത്രം 1500 കോടിവരെ സര്‍ക്കാരിന് കിട്ടിയിരുന്നു. ലോക്ഡൗണ്‍ മൂലം 33 ലോട്ടറികളാണ് ഇതുവരെ റദ്ദാക്കിയത്. 118 കോടി വിറ്റുവരവായി കിട്ടേണ്ടതായിരുന്നു. ലോട്ടറി വില്‍ പനയിലെ സംസ്ഥാന ജിഎസ്ടി വിഹിതമായ 16.5 കോടിയും ഇല്ലാതായി.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഈ മാസം പതിനാറ് വരെയാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചി രിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നത് വരെ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനാണ് തീരുമാനം.