മദ്രസ അധ്യാപകര്‍ക്കു പെന്‍ഷന്‍ നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നടപടി
കൊച്ചി: മതപരമായ പ്രവര്‍ത്തനത്തിന് സംസ്ഥാന സര്‍ക്കാര്‍ പണം മുടക്കുന്നത് എന്തിനെന്ന് ഹൈ ക്കോടതി. അധ്യാപകര്‍ക്ക് പെന്‍ഷനും മറ്റും നല്‍കുന്നതിനെതിരെ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. മദ്രസ അധ്യാപകര്‍ക്കു പെന്‍ഷന്‍ നല്‍ കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നടപടി. മദ്രസ അധ്യാപകര്‍ക്ക് പെന്‍ഷന്‍ നല്‍കുമ്പോള്‍ സര്‍ക്കാരിന്റെ വിഹിതമെത്ര, ഇതുമായി ബന്ധപ്പെട്ട സംഘടനകളുടെ വിഹിതമെത്ര തുടങ്ങിയ കാര്യങ്ങള്‍ വിശദമായി സമര്‍പ്പിക്കാനും കോടതി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.
മദ്രസ അധ്യാപകര്‍ക്ക് പെന്‍ഷനും മറ്റാനുകൂല്യങ്ങളും നല്‍കാനുള്ള കേരള മദ്രസ ടീച്ചേഴ്‌സ് വെ ല്‍ഫെയര്‍ ഫണ്ട് ആക്ട് (2019) റദ്ദാക്കണമെ ന്നാവശ്യപ്പെട്ട് സിറ്റിസണ്‍സ് ഓര്‍ഗനൈസേഷന്‍ ഫോര്‍ ഡെമോക്രസി, സെക്യൂലറിസം, ഇക്വാലിറ്റി സെക്രട്ടറി മനോജ്, അഡ്വ.സി. രാജേന്ദ്രന്‍ മുഖാ ന്തരം നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദേശം. ഇതിനു വേണ്ടി സര്‍ക്കാര്‍ വെല്‍ഫെയര്‍ ബോ ര്‍ഡ് രൂപീകരിച്ചതായും 18 മുതല്‍ 55 വയസ് വരെയുള്ള മദ്രസ അധ്യാപകരെയാണ് അതില്‍ അംഗ ങ്ങളാക്കുന്നതെന്നും ഇവരില്‍ നിന്ന് മാസം 50 രൂപ മാത്രമാണ് വരിസംഖ്യയായി വാങ്ങുന്നതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
ഖുറാന്‍ വിദ്യാഭ്യാസം നല്‍കുന്ന, ഇസ്ലാം മതത്തിനു വേണ്ടി മാത്രമുള്ള മദ്രസകള്‍ക്കായി സര്‍ക്കാര്‍ ഇങ്ങനെ വന്‍ തുകകളാണ് ചെലവിടുന്നതെ ന്നും ഇത് ഭരണഘടനയ്ക്കും മതേതര സങ്കല്‍പ്പത്തിനും വിരുദ്ധമാണെന്നും ഹര്‍ജിയില്‍ പറയുന്നു. മതസ്ഥാപനം നടത്താന്‍ സര്‍ക്കാര്‍ പണം നല്‍കണമെ ന്ന് ഭരണഘടനയില്‍ ഒരിടത്തും പറയുന്നില്ല. ജനങ്ങള്‍ നല്‍കുന്ന നികുതിപ്പണമെടുത്താണ് മദ്രസ അധ്യാപകര്‍ക്ക് പെന്‍ഷനും മറ്റും നല്‍കുന്നത്. ഇത് തെറ്റായ നടപടിയാണ്, ഹര്‍ജിയില്‍ വ്യക്ത മാക്കുന്നു.