ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയമായ ഗുജറാത്തിലെ മോട്ടേര സ്റ്റേഡിയത്തെ നരേന്ദ്ര മോദി സ്റ്റേഡിയം എന്ന് പുനര്‍നാമകരണം ചെയ്തു.
അതേസമയം, ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് മത്സരത്തിന് മുന്നോടിയായി പുതുതായി നവീകരിച്ച സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയം പ്രസിഡന്റ് രാം നാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്തു. ഈ ചടങ്ങിലായിരുന്നു മോട്ടേര സ്റ്റേഡിയത്തിന്റെ പുനര്‍നാമകരണം നടന്നത്.